ഓ​ട മ​ണ്ണി​ട്ടു മൂ​ടി: മാ​ലി​ന്യ​ങ്ങ​ൾ പാ​ത​യോ​ര​ത്ത്
Thursday, December 3, 2020 12:56 AM IST
പാ​ലോ​ട് : ന​ന്ദി​യോ​ട് ച​ന്ത​യി​ല്‍ നി​ന്നും മാ​ലി​ന്യം ഒ​ഴു​കി​യെ​ത്തു​ന്ന ഓ​ട മൂ​ടി​യ​തി​നാ​ൽ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ. പൊ​തു​മ​രാ​മ​ത്തി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കി​ടെ ഒാ​ട മ​ണ്ണി​ട്ട് മൂ​ടി​യ​തി​നാ​ൽ മാ​ലി​ന്യ​ങ്ങ​ൾ പാ​ത​യോ​ര​ത്ത് കെ​ട്ടി​ക്കി​ട​ന്ന് ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ച​ന്ത​യി​ല്‍ നി​ന്നും പ​ച്ച​ക്ക​റി, മ​ത്സ്യാ​വ​ശി​ഷ്ട​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം ഒ​ഴു​ക്കി വി​ട്ടി​രു​ന്ന​ത് ഈ ​ഓ​ട​യി​ലൂ​ടെ​യാ​യി​രു​ന്നു. ഓ​ട​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന മാ​ലി​ന്യം ആ​ല​മ്പാ​റ റോ​ഡ് തി​രി​യു​ന്ന​തി​ന് സ​മീ​പം​വ​ച്ച് ആ​ല​മ്പാ​റ​തോ​ട്ടി​ലേ​യ്ക്ക് ചേ​രും. വ​ര്‍​ഷ​ങ്ങ​ളാ​യി ഈ ​രീ​തി​യി​ലാ​ണ് ച​ന്ത​യി​ലെ മാ​ലി​ന്യം ഒ​ഴി​വാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ള്‍ ആ​ല​മ്പാ​റ​തോ​ട്ടി​ലേ​യ്ക്ക് വെ​ള്ളം​ചെ​ന്നു ചേ​രു​ന്ന​തി​നു പ​ത്തു​മീ​റ്റ​ര്‍ മു​ന്‍​പാ​യി ഓ​ട​മ​ണ്ണി​ട്ടു മൂ​ടി സി​മ​ന്‍റ് സ്ലാ​ബു​ക​ളും ഇ​ട്ടു​മൂ​ടി​യ​തോ​ടെ മാ​ലി​ന്യം​മു​ഴു​വ​നും പാ​ത​യോ​ര​ത്ത്കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​തോ​ടെ മൂ​ക്കു​പൊ​ത്താ​തെ നാ​ട്ടു​കാ​ര്‍​ക്ക് ന​ട​ക്കാ​ന്‍​വ​യ്യാ​ത്ത സ്ഥി​തി​യാ​യി.