ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സ​മാ​ണ് ഇ​ന്നി​ന്‍റെ ആ​വ​ശ്യം: ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത
Thursday, December 3, 2020 1:03 AM IST
തി​രു​വ​ന​ന്ത​പു​രം: ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സ​മാ​ണ് ഇ​ന്നി​ന്‍റെ ആ​വ​ശ്യ​മെ​ന്നും വി​ദ്യാ​ഭ്യാ​സ സേ​വ​ന​ങ്ങ​ൾ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രു​ൾ​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​മു​ള്ള​തു​മാ​യി​രി​ക്ക​ണ​മെ​ന്നും ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത.

മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യ​ശേ​ഷം ആ​ദ്യ​മാ​യി ത​ല​സ്ഥാ​ന​ത്തെ​ത്തി​യ റ​വ. ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം മാ​ർ​ത്തോ​മ്മ ച​ർ​ച്ച് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തി​രു​വ​ന​ന്ത​പു​രം-​കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ റ​വ. ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് കേ​ര​ള ടെ​ക്നോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​എ​സ്. രാ​ജ​ശ്രീ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ, വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സ്കൂ​ൾ ഹെ​ഡ് ഗേ​ൾ അ​ന്നാ സാ​മു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​

സൊ​സൈ​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും മെ​ത്രാ​പ്പോ​ലീ​ത്തയ്ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ൻ വ​ർ​ഗീ​സ്, മാ​ത്യു ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.