ഇ​ട​തുപ​ക്ഷ​ത്തി​ന്‍റെ ന​ട്ടെ​ല്ല് ഒ​ടി​യും: അ​ടൂ​ര്‍ പ്ര​കാ​ശ്
Thursday, December 3, 2020 11:55 PM IST
വെ​മ്പാ​യം : ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പു​റ​ത്ത് വ​രു​മ്പോ​ള്‍ സം​സ്ഥാ​ന​ത്തെ ഇ​ട​ത്പ​ക്ഷ​ത്തി​ന്‍റെ ന​ട്ടെ​ല്ല് ഒ​ടി​യു​മെ​ന്ന് ആ​റ്റി​ങ്ങ​ല്‍ എം​പി അ​ടൂ​ര്‍ പ്ര​കാ​ശ്. ലോ​ക്‌​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ല്‍ ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യ്ക്ക് ബാ​ലി​കേ​റ​മ​ല​യാ​യ സീ​റ്റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​തി​ന് സ​മാ​ന​മാ​യി, കേ​ര​ളം മു​ഴു​വ​ന്‍ കോ​ണ്‍​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യ ത​രം​ഗ​മാ​ണ് അ​ല​യ​ടി​ക്കു​ന്ന​ത്. ക​ര​കു​ളം വെ​മ്പാ​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണം കൊ​ണ്ട് ജ​നം പൊ​റു​തി​മു​ട്ടി നി​ല്‍​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

അ​തി​നാ​ല്‍ ത​ന്നെ സം​സ്ഥാ​ത്തെ ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യ്ക്ക് അ​നു​കൂ​ല​മാ​യി വീ​ശു​ന്ന രാ​ഷ്ട്രീ​യ​ക്കാ​റ്റി​ല്‍ വെ​മ്പാ​യ​ത്തേ​യും ക​ര​കു​ള​ത്തേ​യും ഇ​ട​തു ഭ​ര​ണം ത​ക​രു​മെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് ക​രം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ മു​ല്ല​ശേ​രി​യി​ല്‍ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ര​കു​ളം ഡി​വി​ഷ​ന്‍ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ര്‍​ത്ഥി അ​ഡ്വ. തേ​ക്ക​ട അ​നി​ല്‍ കു​മാ​റി​ന്‍റെ തെ​രെ​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി. എ​ല്ലാ​ത്ത​ര​ത്തി​ലും ത​ക​ര്‍​ന്ന് ഇ​രി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് ഒ​റ്റ​പ്പെ​ടു​മെ​ന്ന് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ​യും കു​റ്റ​പ്പെ​ടു​ത്തി.

മു​ല്ല​ശേ​രി​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച ജി​ല്ലാ സ്ഥാ​നാ​ര്‍​ഥി പ​ര്യ​ട​നം ക​ര​കു​ളം, വെ​മ്പാ​യം, പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 140 ഓ​ളം സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി സ​ഞ്ച​രി​ക്കു​ന്ന​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മു​ന്‍​മ​ന്ത്രി​മാ​രും എം​എ​ല്‍​എ​മാ​രും മു​തി​ര്‍​ന്ന യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ക്കു​മെ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ അ​ഡ്വ. തേ​ക്ക​ട അ​നി​ല്‍​കു​മാ​ര്‍ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പ​ല്‍ മു​ന്‍ ചെ​യ​ര്‍​മാ​ര്‍ അ​ഡ്വ. മു​ല്ല​ശേ​രി ഗോ​പാ​ല​കൃ​ഷ്ന്‍ നാ​യ​ര്‍, മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നാ​ട് ജ​യ​ന്‍, ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ഡ്വ. ബാ​ജി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.