പോ​രാ​ട്ടം ശ​ക്ത​മാ​ക്കി മു​ന്ന​ണി​ക​ള്‍; ശു​ഭ​പ്ര​തീ​ക്ഷ​യോ​ടെ സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും
Thursday, December 3, 2020 11:55 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ 44 വാ​ര്‍​ഡു​ക​ളി​ലും പോ​രാ​ട്ട​ത്തി​ന് വ​ര്‍​ധി​ത​വീ​ര്യം. തു​ട​ക്ക​ത്തി​ല്‍ ചി​ല വാ​ര്‍​ഡു​ക​ളി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട ത​ണു​പ്പ​ന്‍ പ്ര​ച​ര​ണ സ്ഥി​തി അ​പ്പാ​ടെ മാ​റി.

ഒ​ന്നാം വാ​ര്‍​ഡാ​യ ആ​റാ​ലും​മൂ​ട് മു​ത​ല്‍ 44 -ാം വാ​ര്‍​ഡാ​യ വ​ഴി​മു​ക്ക് വ​രെ​യും ക​ടു​ത്ത മ​ത്സ​ര​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ നാ​ലും അ​ഞ്ചും റൗ​ണ്ട് സ​മ്മ​തി​ദാ​യ​ക​രെ സ​ന്ദ​ര്‍​ശി​ച്ചു ക​ഴി​ഞ്ഞു. യു​ഡി​എ​ഫി​ല്‍ നി​ന്നും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ഗ​ര​സ​ഭ ഭ​ര​ണം നേ​ടി​യെ​ടു​ത്ത എ​ല്‍​ഡി​എ​ഫ് ഇ​ക്കു​റി​യും വി​ജ​യം ആ​വ​ര്‍​ത്തി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളു​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ല്‍ സി​പി​എ​മ്മി​ന്‍റെ 19 കൗ​ണ്‍​സി​ല​ര്‍​മാ​രും സി​പി​ഐ​യു​ടെ ര​ണ്ട് കൗ​ണ്‍​സി​ല​ര്‍​മാ​രും ജ​ന​താ​ദ​ളി​ന്‍റെ ഒ​രു കൗ​ണ്‍​സി​ല​റു​മാ​യി​രു​ന്നു എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍. ഇ​ക്കൂ​ട്ട​ത്തി​ലെ ആ​റു സി​പി​എം കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ വീ​ണ്ടും ജ​ന​വി​ധി തേ​ടു​ന്പോ​ള്‍ സി​പി​ഐ​യി​ലെ ഒ​രു കൗ​ണ്‍​സി​ല​ര്‍ മാ​ത്ര​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. സി​പി​എ​മ്മി​ലെ അ​ലി​ഫാ​ത്തു​മ്മാ​ളും കെ.​സി ജ​യ​ശീ​ലി​യും സ്വ​ന്തം ത​ട്ട​ക​ങ്ങ​ളി​ല്‍ ത​ന്നെ പോ​രി​നി​റ​ങ്ങി​യി​രി​ക്കു​ന്നു. ടൗ​ണ്‍ വാ​ര്‍​ഡി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ ആ​ധി​പ​ത്യം ഒ​രി​ക്ക​ല്‍​കൂ​ടി ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള അ​ലി ഫാ​ത്തു​മ്മാ​ളി​ന് യു​ഡി​എ​ഫി​ലെ ന​ദീ​റ​യും എ​ന്‍​ഡി​എ​യി​ലെ അ​ശ്വ​തി​യും വ​ലി​യ ക​ട​ന്പ​ക​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ജ​യ​ശീ​ലി​ക്ക് പ​ള്ളി​വി​ളാ​ക​ത്ത് യു​ഡി​എ​ഫി​ലെ ഗോ​പ​കു​മാ​റും എ​ന്‍​ഡി​എ യി​ലെ ഡി. ​അ​നി​ല്‍​കു​മാ​റു​മാ​ണ് മു​ഖ്യ​എ​തി​രാ​ളി​ക​ള്‍.

കെ.​കെ ഷി​ബു അ​ത്താ​ഴ​മം​ഗ​ല​ത്തും ഡി. ​സൗ​മ്യ ക​വ​ളാ​കു​ള​ത്തും ടി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ ചാ​യ്ക്കോ​ട്ടു​കോ​ണ​ത്തും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി. അ​ത്താ​ഴ​മം​ഗ​ല​ത്ത് ക്രി​സ് ബോ​സും ക​വ​ളാ​കു​ള​ത്ത് ഷൈ​നി​യും ചാ​യ്ക്കോ​ട്ടു​കോ​ണ​ത്ത് എ.​ബി സ​ജു​വു​മാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍. ഓ​ല​ത്താ​ന്നി ജി​ഷ്ണു അ​ത്താ​ഴ​മം​ഗ​ല​ത്തും ലോ​ല ക​വ​ളാ​കു​ള​ത്തും ഷാ​ജി ചാ​യ്ക്കോ​ട്ടു​കോ​ണ​ത്തും എ​ന്‍​ഡി​എ സാ​ര​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്നു.

44 -ാം വാ​ര്‍​ഡാ​യ വ​ഴി​മു​ക്കി​ല്‍ നി​ന്നും ജ​യി​ച്ച എ​സ്. ഷാ​മി​ല ഇ​ക്കു​റി ജ​ന​വി​ധി തേ​ടു​ന്ന​ത് ഒ​ന്നാം വാ​ര്‍​ഡാ​യ ആ​റാ​ലും​മൂ​ടി​ല്‍ നി​ന്നാ​ണ്. റ്റി.​കെ തു​ഷാ​ര (യു​ഡി​എ​ഫ്) യും ​എ​സ്. ജ​യ​കു​മാ​രി (എ​ന്‍​ഡി​എ) യു​മാ​ണ് എ​തി​രാ​ളി​ക​ള്‍. സി​പി​ഐ​യി​ലെ എ​ന്‍.​കെ അ​നി​ത​കു​മാ​രി പി​രാ​യും​മൂ​ട് നി​ല​നി​ര്‍​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ന്പോ​ള്‍ ക​ടു​ത്ത വെ​ല്ലു​വി​ളി​യു​മാ​യി യു​ഡി​എ​ഫി​ലെ അ​ഡ്വ. ആ​ര്‍. സ​ജി​മോ​ളും എ​ന്‍​ഡി​എ​യി​ലെ സി.​എ​സ് ഗൗ​രി​ല​ക്ഷ്മി​യു​മു​ണ്ട്.

ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ന്നു. 44 വാ​ര്‍​ഡു​ക​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ പ​ട​യ്ക്കൊ​രു​ക്കി​യ കോ​ണ്‍​ഗ്ര​സ് മ​ത്സ​ര​രം​ഗ​ത്തു​ള്ള ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി. യു​ഡി​എ​ഫി​ലെ പ്ര​തി​നി​ധി​യും ഇ​ക്ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ലെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ല​ളി​ത കൂ​ട്ട​പ്പ​ന​യി​ലെ വി​ജ​യം ആ​വ​ര്‍​ത്തി​ക്കാ​നൊ​രു​ങ്ങു​ന്പോ​ള്‍ എ​ല്‍​ഡി​എ​ഫി​ലെ എ​ന്‍.​എ​സ് അ​ജ​യ​കു​മാ​റും എ​ന്‍​ഡി​എ​യി​ലെ കൂ​ട്ട​പ്പ​ന മ​ഹേ​ഷും പു​തി​യ ച​രി​ത്രം കു​റി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്. ല​ളി​ത​യെ കൂ​ടാ​തെ പ​ത്തു കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ കൂ​ടി ഇ​ക്ക​ഴി​ഞ്ഞ ത​വ​ണ കോ​ണ്‍​ഗ്ര​സ് ക്യാ​ന്പി​ല്‍ നി​ന്നും ന​ഗ​ര​സ​ഭ​യി​ലെ​ത്തി. അ​ക്കൂ​ട്ട​ത്തി​ല്‍ ജി. ​സു​കു​മാ​രി, അ​ഡ്വ. എ​ല്‍.​എ​സ് ഷീ​ല, ആ​ര്‍. അ​ജി​ത, ഗ്രാ​മം പ്ര​വീ​ണ്‍, എം. ​സു​നി​ത​കു​മാ​രി എ​ന്നി​വ​ര്‍ പ്ര​തീ​ക്ഷ​യോ​ടെ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. സി​റ്റിം​ഗ് സീ​റ്റാ​യ വ​ഴു​തൂ​രി​ല്‍ ഷീ​ല​യും ഓ​ല​ത്താ​ന്നി​യി​ല്‍ സു​നി​ത​കു​മാ​രി​യും ഫോ​ര്‍​ട്ടി​ല്‍ ആ​ര്‍. അ​ജി​ത​യും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​ചാ​ര​ണം തു​ട​രു​ന്നു. വ​ഴു​തൂ​രി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ അ​നി​ല​കു​മാ​രി​യും എ​ന്‍​ഡി​എ യു​ടെ ജി. ​സു​ധ​യും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ജ​ന​വി​ധി​യെ നേ​രി​ടു​ന്ന​ത്. ഓ​ല​ത്താ​ന്നി​യി​ല്‍ യു​ഡി​എ​ഫ് പ​ട​യോ​ട്ട​ത്തി​ന് ക​ടി​ഞ്ഞാ​ണി​ടാ​ന്‍ എ​ല്‍​ഡി​എ​ഫ് എ​സ്. ദീ​പ​യേ​യും എ​ന്‍​ഡി​എ പി. ​ഷീ​ജ​കു​മാ​രി​യേ​യും നി​യോ​ഗി​ച്ചി​രി​ക്കു​ന്നു. ഫോ​ര്‍​ട്ടി​ലെ യു​ഡി​എ​ഫ് കോ​ട്ട​യ്ക്ക് ഇ​ള​ക്കം ത​ട്ടി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ അ​ഡ്വ. സി.​പി പ്ര​വീ​ണും എ​ന്‍​ഡി​എ യു​ടെ ജി. ​കി​ര​ണ്‍​കു​മാ​റും ഊ​ര്‍​ജി​ത പ്ര​ചാ​ര​ണ​ത്തി​ലാ​ണ്.

കൃ​ഷ്ണ​പു​ര​ത്ത് യു​ഡി​എ​ഫി​ന്‍റെ തു​ട​ക്ക​ത്തി​ലെ മേ​ല്‍​ക്കോ​യ്മ​യി​ല്‍ നി​ന്നും സ്ഥി​തി​ഗ​തി​ക​ള്‍ മാ​റി​യെ​ന്ന് ത​ദ്ദേ​ശ​വാ​സി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. വ്ളാ​ങ്ങാ​മു​റി​യി​ലെ വി​ജ​യം കൃ​ഷ്ണ​പു​ര​ത്തും നേ​ടാ​നാ​യി യു​ഡി​എ​ഫി​ലെ ഗ്രാ​മം പ്ര​വീ​ണ്‍ അ​ര​യും ത​ല​യും മു​റു​ക്കി പൊ​രു​തു​ന്പോ​ള്‍ എ​ല്‍​ഡി​എ​ഫി​ലെ സ്ഥാ​നാ​ര്‍​ഥി മു​ന്‍ കൗ​ണ്‍​സി​ല​ര്‍ കൂ​ടി​യാ​യ വി. ​കേ​ശ​വ​ന്‍​കു​ട്ടി​ക്ക് തു​ണ​യാ​കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രി​ച​യ​സ​ന്പ​ന്ന​ത​യാ​ണ്. എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് പ​ക്ഷ​ത്തു നി​ന്നെ​ത്തി​യ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ബി. ​സു​ബാ​ഷ് കു​മാ​ര്‍ ഇ​രു​വ​ര്‍​ക്കു​മൊ​പ്പം പ്ര​ചാ​ര​ണം ശ​ക്തി​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ കൗ​ണ്‍​സി​ലി​ലെ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണാ​യ യു​ഡി​എ​ഫി​ലെ ജി. ​സു​കു​മാ​രി പ്ലാ​വി​ള വാ​ര്‍​ഡി​ല്‍ നി​ന്നും തൊ​ഴു​ക്ക​ലി​ലേ​യ്ക്ക് ക​ളം മാ​റ്റി. എ​ല്‍​ഡി​എ​ഫി​ലെ ഡി. ​മേ​രി വി​ജി​യും എ​ന്‍​ഡി​എ യി​ലെ പി.​ജി ജ​യ​ശ്രീ​യും പ്ര​ചാ​ര​ണ​ത്തി​ലും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്.

മു​ന്‍ കൗ​ണ്‍​സി​ലി​ല്‍ സ്വ​ത​ന്ത്ര​രാ​യി വി​ജ​യി​ച്ചെ​ത്തി​യ എ​സ്.​എ​സ് ജ​യ​കു​മാ​ര്‍, അ​നി​ത എ​ന്നി​വ​ര്‍ നി​ല​വി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത് യു​ഡി​എ​ഫ് ടി​ക്ക​റ്റി​ലാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ ര​ണ്ടാം വാ​ര്‍​ഡാ​യ പു​ത്ത​ന​ന്പ​ല​ത്താ​ണ് മു​ന്‍ ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജ​യ​കു​മാ​ര്‍ മ​ത്സ​രി​ക്കു​ന്ന​ത്. എ​ല്‍​ഡി​എ​ഫി​ലെ എ​സ്. പ്ര​സ​ന്ന​കു​മാ​ര്‍, എ​ന്‍​ഡി​എ യി​ലെ ജി.​എ​സ് ന​ന്ദ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന എ​തി​രാ​ളി​ക​ള്‍. അ​തി​യ​ന്നൂ​രി​ല്‍ പോ​രി​നി​റ​ങ്ങി​യ അ​നി​ത​യ്ക്ക് എ​ല്‍​ഡി​എ​ഫി​ലെ വീ​ണ വി​ശ്വം​ഭ​ര​നും മു​ന്‍ കൗ​ണ്‍​സി​ല​ര്‍ കൂ​ടി​യാ​യ എ​ന്‍​ഡി​എ​യി​ലെ കെ.​എ​സ്. അ​ജി​ത​യും ശ​ക്ത​മാ​യ വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

42 സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി​യും ഒ​രി​ട​ത്ത് കാ​മ​രാ​ജ് കോ​ണ്‍​ഗ്ര​സും എ​ന്‍​ഡി​എ മു​ന്ന​ണി​യി​ല്‍ ജ​ന​വി​ധി തേ​ടു​ന്നു. രാ​മേ​ശ്വ​ര​ത്തെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ഷി​ബു​രാ​ജ് കൃ​ഷ്ണ​യും ആ​ലം​പൊ​റ്റ​യി​ലെ അ​ഡ്വ. എ​സ്.​എ​സ് സ്വ​പ്ന​ജി​ത്തും മു​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​ണ്. എ​ല്‍​ഡി​എ​ഫി​ലെ കെ. ​മോ​ഹ​ന​നും യു​ഡി​എ​ഫി​ലെ ബോ​വാ​സും രാ​മേ​ശ്വ​ര​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​നു​ള്ള അ​ങ്ക​ത്ത​ട്ടി​ല്‍ സ​ജീ​വം. ആ​ലം​പൊ​റ്റ​യി​ല്‍ യു​ഡി​എ​ഫി​ന്‍റെ മു​ന്‍ കൗ​ണ്‍​സി​ല​ര്‍ ജി. ​വേ​ല​പ്പ​നും എ​ല്‍​ഡി​എ​ഫി​ന്‍റെ കെ. ​സു​രേ​ന്ദ്ര​നും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം തു​ട​രു​ന്നു.

സി​പി​എം നെ​യ്യാ​റ്റി​ന്‍​ക​ര ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി.​കെ രാ​ജ​മോ​ഹ​ന​ന്‍ മ​ത്സ​രി​ക്കു​ന്ന മൂ​ന്നു​ക​ല്ലി​ന്‍​മൂ​ടും ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ മ​ത്സ​രി​ക്കു​ന്ന മു​ട്ട​യ്ക്കാ​ടും ഈ ​സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്താ​ല്‍ ത​ന്നെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്നു. ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങി​യ രാ​ജ​മോ​ഹ​ന​നെ നേ​രി​ടാ​ന്‍ യു​ഡി​എ​ഫ് സ​ജ്ജ​മാ​ക്കി​യ സ്ഥാ​നാ​ര്‍​ഥി പി.​കെ അ​ജി​ത്കു​മാ​ര്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​ണ്. സി.​ജി ഗി​രീ​ഷ് ച​ന്ദ്ര​നാ​ണ് ഈ ​വാ​ര്‍​ഡി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി. മു​ട്ട​യ്ക്കാ​ട് നി​ന്നും മു​ന്പും കൗ​ണ്‍​സി​ലി​ലേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ജോ​സ് ഫ്രാ​ങ്ക്ളി​നെ എ​തി​രി​ടാ​ന്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ വി. ​ച​ന്ദ്ര​നും എ​ന്‍​ഡി​എ യു​ടെ കെ. ​സു​രേ​ഷ് കു​മാ​റും സ​ക​ല അ​ട​വു​ക​ളും പ​യ​റ്റു​ന്നു​ണ്ട്.

നെ​യ്യാ​റി​ന്‍ തീ​ര​ത്തെ ന​ഗ​ര​സ​ഭ​യി​ല്‍ മു​ന്‍​കാ​ല​ങ്ങ​ളി​ലേ​തി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ തി​ള​ക്ക​ത്തോ​ടെ എ​ല്‍​ഡി​എ​ഫ് അ​ധി​കാ​രം നി​ല​നി​ര്‍​ത്തു​മെ​ന്ന് ഇ​ട​തു​മു​ന്ന​ണി​യും മു​പ്പ​തി​ലേ​റെ സീ​റ്റു​ക​ളു​മാ​യി ന​ഗ​ര​സ​ഭ​യി​ല്‍ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് വ​ല​തു​മു​ന്ന​ണി​യും ആ​വ​ര്‍​ത്തി​ച്ച് അ​വ​കാ​ശ​പ്പെ​ടു​ന്പോ​ള്‍ ത​ങ്ങ​ള്‍​ക്ക് വ​ന്‍​വി​ജ​യം സ്വാ​യ​ത്ത​മാ​കു​മെ​ന്ന് എ​ന്‍​ഡി​എ യും ​അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ആ​രൊ​ക്കെ എ​ന്തൊ​ക്കെ ന്യാ​യ​ങ്ങ​ള്‍ നി​ര​ത്തി​യാ​ലും ജ​ന​മ​ന​സ്സ് മു​ന്‍​കൂ​ട്ടി അ​റി​യു​ക പ്ര​യാ​സ​മെ​ന്ന് വി​വി​ധ പാ​ര്‍​ട്ടി​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ക​രും ഒ​രേ പോ​ലെ സ​മ്മ​തി​ക്കു​ന്നു​മു​ണ്ട്.