നെ​യ്യാ​റ്റി​ന്‍​ക​ര ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Saturday, December 5, 2020 12:12 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര ; നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​യു​ടെ ഭ​ദ്രാ​സ​ന ദേ​വാ​ല​യ​മാ​യ അ​മ​ലോ​ത്ഭ​വ​മാ​താ ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി മോ​ണ്‍.​അ​ല്‍​ഫോ​ണ്‍​സ് ലി​ഗോ​റി കൊ​ടി​യേ​റ്റി . തി​രു​നാ​ള്‍ പ്രാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് കാ​ട്ടാ​ക്ക​ട റി​ജി​യ​ന്‍ കോ- ​ഓ​ഡി​നേ​റ്റ​ര്‍ മോ​ണ്‍.​വി​ന്‍​സെ​ന്‍റ് കെ. ​പീ​റ്റ​ര്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഇ​ത്ത​വ​ണ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​കി​ല്ല.​ തി​രു​നാ​ള്‍ സ​മാ​പ​ന ദി​ന​മാ​യ 13ന് ​രാ​വി​ലെ 10 ന് ​നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ലി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി ഉ​ണ്ടാ​വും . തി​രു​നാ​ള്‍ പൂ​ര്‍​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും ന​ട​ക്കു​ക​യെ​ന്ന് പാ​രി​ഷ് കൗ​ണ്‍​സി​ല്‍ അ​റി​യി​ച്ചു.

ദി​വ്യ​ബ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് ഓ​ണ്‍ ലൈ​നി​ല്‍ ദി​വ്യ​ബ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.