എ​ല്‍​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു
Saturday, December 5, 2020 12:14 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ഹൈ​ടെ​ക് ശ്മ​ശാ​നം, ഈ​രാ​റ്റി​ന്‍​പു​റം ടൂ​റി​സം പ​ദ്ധ​തി വി​പു​ലീ​ക​ര​ണം, ആ​ലും​മൂ​ട്ടി​ല്‍ ഫ്ലൈ ​ഓ​വ​ര്‍, ടൗ​ണ്‍ മി​നി ബ​സ് സ​ര്‍​വീ​സ്, കു​ഞ്ഞു​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ മ​ദ​ര്‍ തെ​രേ​സ കേ​ന്ദ്രം എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വാ​ഗ്ദാ​ന​ങ്ങ​ള്‍ നി​ര​ത്തി നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ എ​ല്‍​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു.

വി​ദ്യാ​ഭ്യാ​സം, ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ള്‍, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, അ​ടി​സ്ഥാ​ന സൗ​ക​ര്യം, ദാ​രി​ദ്ര്യ​നി​ര്‍​മാ​ര്‍​ജ​നം, സാം​സ്കാ​രി​കം, വ​നി​താ​ക്ഷേ​മം, ഊ​ര്‍​ജ​വും വെ​ള്ള​വും പ​രി​സ്ഥി​തി​യും, ഗ​താ​ഗ​തം, ആ​രോ​ഗ്യം, കാ​യി​കം, കാ​ര്‍​ഷി​കം, ഉ​ത്പാ​ദ​ന​മേ​ഖ​ല എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലാ​യി​ട്ടാ​ണ് വാ​ഗ്ദാ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലാ​ണ് കൂ​ടു​ത​ല്‍ വാ​ഗ്ദാ​ന​ങ്ങ​ള്‍. ഹൈ​സ്കൂ​ളു​ക​ളി​ലും ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ലും സാ​നി​ട്ട​റി നാ​പ്കി​ന്‍ വൈ​ന്‍​ഡിം​ഗ് മെ​ഷീ​നു​ക​ള്‍, യു​വ​ജ​ന​ങ്ങ​ള്‍​ക്കാ​യി മ​ത്സ​ര​പ​രീ​ക്ഷ പ​രി​ശീ​ല​ന കേ​ന്ദ്രം, പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് സ്വ​യം പ്ര​തി​രോ​ധം പ​രി​ശീ​ല​ന പ​രി​പാ​ടി എ​ന്നി​വ അ​ക്കൂ​ട്ട​ത്തി​ല്‍ ചി​ല​ത്. ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന​സൗ​ക​ര്യ​വും തൊ​ഴി​ല്‍ നൈ​പു​ണി​ക പ​രി​ശീ​ല​ന പ​ദ്ധ​തി​യും ന​ട​പ്പാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും പ്ര​ക​ട​ന പ​ത്രി​ക​യി​ലു​ണ്ട്.

ആ​റാ​ലും​മൂ​ട് ക​ന്നു​കാ​ലി ച​ന്ത​യി​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍, സി​നി​മാ​ശാ​ല, അ​മ​ര​വി​ള റെ​യി​ല്‍​പാ​ത മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നു ആ​കാ​ശ​പാ​ത, കു​ടും​ബ​ശ്രീ ഹോ​ട്ട​ലു​ക​ള്‍, അ​ഡ്വ. ത​ല​യ​ല്‍ എ​സ്. കേ​ശ​വ​ന്‍​നാ​യ​രു​ടെ പേ​രി​ല്‍ ഫോ​ക് ലോ​ര്‍ പ​ഠ​ന കേ​ന്ദ്രം ഉ​ള്‍​പ്പെ​ടെ സാം​സ്കാ​രി​ക മ്യൂ​സി​യം, നെ​യ്യാ​റ്റി​ന്‍​ക​ര വാ​സു​ദേ​വ​ന്‍, നെ​യ്യാ​റ്റി​ന്‍​ക​ര മോ​ഹ​ന​ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ പേ​രി​ല്‍ മ്യൂ​സി​ക് അ​ക്കാ​ദ​മി, മു​ട്ട ഉ​ത്പാ​ദ​ന​ത്തി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത, ന​ഗ​ര​സ​ഭ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ള്‍ എ​ന്നി​ങ്ങ​നെ നീ​ളു​ന്നു പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ നി​ര.