വോ​ട്ട​ര്‍​മാ​രു​ടെ മ​നം ക​വ​രാ​ന്‍ അടവുകൾ പയറ്റി സ്ഥാ​നാ​ര്‍​ഥി​ക​ള്‍
Saturday, December 5, 2020 12:14 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: വോ​ട്ടെ​ടു​പ്പി​ന് വി​ര​ലി​ലെ​ണ്ണാ​വു​ന്ന ദി​വ​സ​ങ്ങ​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കെ നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ലെ നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ​യും പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വ്യ​ത്യ​സ്ത​മാ​യ ത​ന്ത്ര​ങ്ങ​ളു​മാ​യി വാ​ര്‍​ഡു​ക​ളി​ല്‍ സ​ജീ​വ​മാ​യി. വീ​ടു​ക​ളി​ലെ മു​തി​ര്‍​ന്ന വോ​ട്ട​ര്‍​മാ​രു​ടെ പാ​ദം തൊ​ട്ട് വ​ണ​ങ്ങി അ​നു​ഗ്ര​ഹം തേ​ടു​ന്ന​തു മു​ത​ല്‍ സ്ലി​പ്പി​നൊ​പ്പം മാ​സ്ക്ക് വി​ത​ര​ണം വ​രെ ന​ട​ത്തി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന റൗ​ണ്ടി​ല്‍ ക​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം അ​നൗ​ണ്‍​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു ക​ഴി​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും മു​ന്ന​ണി​ക​ളു​ടെ​യും മ​ഹ​ത്വം വി​വ​രി​ക്കു​ന്ന​തോ​ടൊ​പ്പം എ​തി​ര്‍ മു​ന്ന​ണി​ക​ള്‍​ക്ക് നേ​രെ ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ട്ടി​ക നി​ര​ത്തി​യ പാ​ട്ടു​ക​ളും പ്ര​ശ​സ്ത​മാ​യ ച​ല​ച്ചി​ത്ര- നാ​ട​ന്‍ ഗാ​ന​ങ്ങ​ളു​ടെ പാ​ര​ഡി​ക​ളും അ​നൗ​ണ്‍​സ്മെ​ന്‍റ് വാ​ഹ​ന​ത്തി​ലൂ​ടെ മു​ഴ​ങ്ങു​ന്നു​ണ്ട്. ബ്ലോ​ക്ക്- ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ വാ​ര്‍​ഡു പ​ര്യ​ട​നം ന​ട​ത്തു​ന്ന​തും പ്ര​ചാ​ര​ണ കാ​ഴ്ച​ക​ളി​ല്‍ കാ​ണാം.