ഷോക്കേറ്റ മ​യി​ലി​നെ ഫയർഫോഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി വ​നം വ​കു​പ്പി​ന് കൈ​മാ​റി
Saturday, December 5, 2020 12:14 AM IST
പാ​റ​ശാ​ല: പാ​റ​ശാ​ല​യ്ക്കു സ​മീ​പം മു​ള്ളു​വി​ള​യി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് പ​രി​ക്കേ​റ്റ മ​യി​ലി​നെ പാ​റ​ശാ​ല അ​ഗ്‌​നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി. സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സു​നി​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ അ​നി​ല്‍ കു​മാ​ര്‍, ഫ​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ പ്ര​ദോ​ഷ്, ഷി​ജു സാം, ​വി​ജ​യ​ന്‍, ഹോം ​ഗാ​ര്‍​ഡ് സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. മ​യി​ലി​നെ പി​ന്നീ​ട് കു​റ്റി​ച്ച​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ല്‍ നി​ന്ന് എ​ത്തി​യ റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീം ​ജീ​വ​ന​ക്കാ​ര്‍ മ​യി​ലി​നെ ഏ​റ്റു​വാ​ങ്ങി. മ​യി​ലി​നെ കു​റ്റി​ച്ച​ലി​ലെ​ത്തി​ച്ച് ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ഉ​ള്‍​കാ​ട്ടി​ല്‍ തു​റ​ന്ന് വി​ടും.