സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കു മു​ന്നി​ൽ നാ​ണം കെ​ടു​ത്തി: പാ​ലോ​ട് ര​വി
Saturday, December 5, 2020 12:14 AM IST
നെ​ടു​മ​ങ്ങാ​ട്: പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ മ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി ക​ച്ച​വ​ട​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തും ന​ട​ത്തി കേ​ര​ള​ത്തെ ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കു മു​ന്നി​ൽ നാ​ണം കെ​ടു​ത്തി​യ സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ലോ​ട് ര​വി ര​വി പ​റ​ഞ്ഞു.​ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ആ​നാ​ട് ജി​ല്ലാ ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി സാ​ദി​യ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന പ​രി​പാ​ടി ഇ​രി​ഞ്ച​യം ജം​ഗ്ഷ​നി​ൽ വ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ആ​നാ​ട് ജ​യ​ൻ, വേ​ങ്ക​വി​ള ബ്ലോ​ക്ക് ഡി​വി​ഷ​ൻ ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി വേ​ട്ടം പ​ള്ളി അ​നി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​രി​ഞ്ച​യം വാ​ർ​ഡ് ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി സ​ജി താ​ന്നി​മൂ​ട്, ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ര​ജി​ത അ​ഭി​ലാ​ഷ്, തി​രി​ച്ചി​ട്ട വാ​ർ​ഡ് ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കെ. ​ശേ​ഖ​ര​ൻ, തീ​ർ​ഥ​ങ്ക​ര ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ര​ഘു​നാ​ഥ​ൻ നാ​യ​ർ ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി പു​ത്ത​ൻ​പാ​ലം വാ​ർ​ഡ് സ്ഥാ​നാ​ർ​ഥി ആ​ർ. ജെ. ​മ​ഞ്ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.