ചെ​മ്മ​രു​തി ഡി​വി​ഷ​നി​ല്‍ ക​രു​ത്തു​റ്റ പെൺപോര്
Saturday, December 5, 2020 12:18 AM IST
വ​ര്‍​ക്ക​ല: ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ചെ​മ്മ​രു​തി ഡി​വി​ഷ​നി​ല്‍ വ​നി​ത​ക​ളു​ടെ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ന് ക​ള​മൊ​രു​ങ്ങി. ഡി​വി​ഷ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ എ​ല്‍​ഡി​എ​ഫും തി​രി​കെ​പ്പി​ടി​ക്കാ​ന്‍ യു​ഡി​എ​ഫും പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​ലൂ​ടെ വി​ജ​യം പി​ടി​ച്ചെ​ടു​ക്കാ​ന്‍ ബി​ജെ​പി​യും രം​ഗ​ത്തു​ണ്ട്. മു​ന്‍ മ​ന്ത്രി എ​ന്‍.​ഇ. ബ​ല​റാ​മി​ന്‍റെ മ​ക​ളും മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​മാ​യ സി​പി​ഐ​യു​ടെ ഗീ​താ ന​സീ​റാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ഇ​ല​ക​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ണ്‍​ഗ്ര​സി​ലെ കെ.​ച​ന്ദ്രി​ക​യാ​ണ് യു​ഡി​എ​ഫി​നാ​യി മ​ത്സ​രി​ക്കു​ന്ന​ത്. മ​ഹി​ളാ​മോ​ര്‍​ച്ചാ നേ​താ​വ് ഷി​ജി രാ​ധാ​കൃ​ഷ്ണ​നാ​ണ് ബി​ജെ​പി. സ്ഥാ​നാ​ര്‍​ഥി.

2010-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ സു​ബൈ​ദ ടീ​ച്ച​റാ​ണ് വി​ജ​യി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യി എ​ല്‍​ഡി​എ​ഫ് വി​ജ​യി​ച്ചി​രു​ന്ന ഡി​വി​ഷ​നി​ല്‍ 2303 വോ​ട്ടു​ക​ള്‍​ക്കാ​യി​രു​ന്നു വി​ജ​യം. 2015ല്‍ ​സി​പി​ഐ​യു​ടെ വി.​ര​ഞ്ജി​ത്തി​ലൂ​ടെഎ​ല്‍​ഡി​എ​ഫ് ഡി​വി​ഷ​ന്‍ വീ​ണ്ടു ചു​വ​പ്പി​ച്ചു. 4800-ഓ​ളം വോ​ട്ടു​ക​ള്‍​ക്കാ​യി​രു​ന്നു വി​ജ​യം. ഇ​ട​വ, ചെ​മ്മ​രു​തി, ഇ​ല​ക​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളും ചെ​റു​ന്നി​യൂ​രി​ലെ ര​ണ്ടും ഒ​റ്റൂ​രി​ലെ നാ​ലും ഉ​ള്‍​പ്പെ​ടെ 58 വാ​ര്‍​ഡു​ക​ള്‍ ചേ​ര്‍​ന്ന​താ​ണ് ചെ​മ്മ​രു​തി ഡി​വി​ഷ​ന്‍.

ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന ഗീ​താ ന​സീ​ര്‍ സി​പി​ഐ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ യു​വ​ക​ലാ​സാ​ഹി​തി​യു​ടെ ര​ക്ഷാ​ധി​കാ​രി​യും കേ​ര​ള മ​ഹി​ളാ​സം​ഘം സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. ജ​ന​യു​ഗ​ത്തി​ന്‍റെ കോ- ​ഓ​ര്‍​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​റാ​യി​രു​ന്നു. പി​താ​വി​ന്‍റെ ജീ​വ​ച​രി​ത്ര​മാ​യ 'ബ​ല​റാം എ​ന്ന മ​നു​ഷ്യ​ന്‍ ' എ​ന്ന​തു​ള്‍​പ്പെ​ടെ പു​സ്‌​ക​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്. ഭ​ര്‍​ത്താ​വ് അ​ന്ത​രി​ച്ച ന​സീ​ര്‍ മു​മ്പ് ഇ​തേ ഡി​വി​ഷ​നി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു.

2010- 15 കാ​ല​യ​ള​വി​ല്‍ ഇ​ല​ക​മ​ണ്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു കെ.​ച​ന്ദ്രി​ക. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ഇ​ല​ക​മ​ണ്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, കോ​ണ്‍​ഗ്ര​സ് ഇ​ല​ക​മ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

വീ​ട്ട​മ്മ​യാ​യ ച​ന്ദ്രി​ക ദീ​ര്‍​ഘ​കാ​ലം പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​യു​ന്ന പി​താ​വ് ചൂ​ള​യി​ല്‍ കൃ​ഷ്ണ​പി​ള്ള​യു​ടെ പാ​ത പി​ന്തു​ട​ര്‍​ന്നാ​ണ് രാ​ഷ്ട്രീ​യ​രം​ഗ​ത്തെ​ത്തി​യ​ത്.ഇ​ല​ക​മ​ണ്‍ ഊ​ന്നി​ന്‍​മൂ​ട് സ്വ​ദേ​ശി​നി​യാ​യ ഷി​ജി രാ​ധാ​കൃ​ഷ്ണ​ന് ആ​ദ്യ മ​ത്സ​ര​മാ​ണ്. മ​ഹി​ളാ​മോ​ര്‍​ച്ച വ​ര്‍​ക്ക​ല മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡന്‍റാണ്. അ​ക്ഷ​യ​ശ്രീ വ​ര്‍​ക്ക​ല താ​ലൂ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, സ​ഹ​കാ​ര്‍ ഭാ​ര​തി മ​ഹി​ളാ​സെ​ല്‍ വ​ര്‍​ക്ക​ല താ​ലൂ​ക്ക് പ്ര​മു​ഖ് എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ക്കു​ന്നു. വീ​ട്ട​മ്മ​യാ​യ ഷി​ജി ബി​ജെ​പി​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​യാ​ണ്.