ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു
Saturday, December 5, 2020 1:52 AM IST
തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് ലോ​റി​യും ബൈ​ക്കും കു​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ മ​രി​ച്ചു. അ​തി​യ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഷ​ർ​മ്മ​ൻ, ഷാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കഴിഞ്ഞ രാ​ത്രി 10.45 ഓ​ടെ ബാ​ല​രാ​മ​പു​രം തൈ​യ്ക്കാ പ​ള്ളി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ച​ര​ക്ക് ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന ലോ​റി ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഷ​ർ​മ്മ​ൻ കൈ​മ​ന​ത്ത് പ​ഴ​ക്ക​ട ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ബാ​ല​രാ​മ​പു​രം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.