യു​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു
Saturday, December 5, 2020 11:31 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ യു​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ലോ​ട് ര​വി പ്ര​കാ​ശ​നം ചെ​യ്തു. പേ​രു​മ​ല യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷി​യാ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​സ്. അ​രു​ൺ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ ക​ല്ല​യം സു​കു, അ​ഡ്വ. എ​ൻ. ബാ​ജി, യൂ​ത്ത് ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​റ​സ് മ​റ്റാ​പ്പ​ള്ളി , ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ജി​ല്ലാ​ക​മ്മി റ്റി​അം​ഗം ബി​നു പ്ര​ശാ​ന്ത്, എ​സ്.​എ. റ​ഹീം, ക​രി​പ്പൂ​ർ സ​തീ​ഷ്കു​മാ​ർ ചെ​ല്ലാം​കോ​ട് ജ്യോ​തി​ഷ് രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ , അ​ൻ​സി​ഫ്അ​ഷ​റ​ഫ് , സ്ഥാ​നാ​ർ​ഥി പേ​രു​മ​ല ഷി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.