ക്രൂ ​ചേ​ഞ്ചിം​ഗ്: തൊ​ണ്ണൂ​റാ​മ​നാ​യി ചെം​ബേ​ഗി​യ വി​ഴി​ഞ്ഞ​ത്ത് എ​ത്തി
Saturday, December 5, 2020 11:31 PM IST
വി​ഴി​ഞ്ഞം: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി​യി​ലും കു​ലു​ങ്ങാ​തെ ഇ​റ​ക്കാ​നു​ള്ള ഏ​ക തൊ​ഴി​ലാ​ളി​യെ ഇ​റ​ക്കി​യ ശേ​ഷം ഓ​യി​ൽ ടാ​ങ്ക​ർ ചെം​ബേ​ഗി​യ വി​ഴി​ഞ്ഞ​ത്ത് വ​ന്ന് മ​ട​ങ്ങി. യാ​ത്ര​ക്കി​ട​യി​ൽ തൊ​ഴി​ലാ​ളി​യെ ഇ​റ​ക്കാ​ൻ ഇ​വി​ടെ​യെ​ത്തു​ന്ന തൊ​ണ്ണൂ​റാ​മ​നാ​ണ് ചെം​ബേ .
ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ വി​ഴി​ഞ്ഞം തീ​ര​ത്ത് ന​ങ്കൂ​ര​മി​ട്ട കൂ​റ്റ​ൻ ക​പ്പ​ലി​ൽ നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്രാ സ്വ​ദേ​ശി​യാ​യ ഷ​ർ​മ്മാ​വി​നൈ എ​ന്ന സ​ർ​വേ​യ​റെ ഇ​റ​ക്കി​യ ശേ​ഷം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ആ​റ​ര​യോ​ടെ തീ​രം വി​ട്ടു. സാ​ധാ​ര​ണ​യാ​യി കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളെ ക​യ​റ്റാ​നും ഇ​റ​ക്കാ​നു​മാ​യാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ക​പ്പ​ലു​ക​ൾ അ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ പ​തി​വി​ൽ ക​വി​ഞ്ഞ് ഒ​രു തൊ​ഴി​ലാ​ളി​യെ ഇ​റ​ക്കാ​ൻ എ​ത്തു​ന്ന ആ​ദ്യ ക​പ്പ​ൽ എ​ന്ന പേ​രും പ​നാ​മ ര​ജി​സ്ട്രേ​ഷ​നു​ള്ള ചെം​ബേ​യ്ക്ക് സ്വ​ന്തം.
സൗ​ദ്ദി​അ​റേ​ബ്യ​യി​ലെ അ​ൽ ജു​ബൈയി​ൽ നി​ന്ന് ചൈ​ന​യി​ലേ​ക്ക് ഇ​ന്ധ​ന​വു​മാ​യു​ള്ള യാ​ത്ര മ​ധ്യേ​യാ​ണ് ക​പ്പ​ലി​ന്‍റെ വി​ഴി​ഞ്ഞ​ത്തേ​ക്കു​ള്ള വ​ര​വ്. ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി​യി​ൽ ബോ​ട്ടു​ക​ളോ മ​റ്റോ ഇ​ല്ലാ​തെ വി​ജ​ന​മാ​യ ക​ട​ലി​ൽ യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ​യു​ള്ള ക​പ്പ​ൽ ഭീ​മ​ന്‍റെ വ​ര​വ് ക​ര​യി​ൽ ക​ണ്ടു നി​ന്ന​വ​ർ​ക്കും കൗ​തു​ക​മാ​യി.
ഉ​ച്ച​യോ​ടെ തീ​രം അ​ടു​ക്കു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ത്താ​ൽ വൈ​കു​ക​യാ​യി​രു​ന്നു.​പോ​ർ​ട്ട് അ​ധി​കൃ​ത​ർ അ​യ​ച്ച മ​ല​ബാ​ർ എ​ന്ന ട​ഗി​ൽ വാ​ർ​ഫി​ൽ​എ​ത്തി​യ തൊ​ഴി​ലാ​ളി​യെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ന​വം​ബ​ർ ര​ണ്ടി​ന് ജ​പ്പാ​നി​ൽ നി​ന്ന് ക​പ്പ​ലി​ൽ ക​യ​റി​യ ആ​ളാ​ണ് ഷ​ർ​മ്മാ​വി​നെ. ക​ര​യി​ൽ വ​ന്ന​ത് ഒ​രാ​ളാ​ണെ​ങ്കി​ലും ന​മ്മു​ടെ അ​ധി​ന​ത​യി​ൽ​പ്പെ​ട്ട ക​ട​ൽ ഉ​പ​യോ​ഗി​ച്ച വ​ക​യാ​യി കാ​ൽ ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ ക​പ്പ​ൽ അ​ധി​കൃ​ത​ർ സ​ർ​ക്കാ​രി​ന്‍റെ ബ​ജ​നാ​വി​ന് ന​ൽ​കി.