എ​സ്എ​ഫ്ഐ നേ​താ​വി​ന്‍റെ വീ​ട് അ​ടി​ച്ചു ത​ക​ർ​ത്തു
Saturday, December 5, 2020 11:33 PM IST
ക​ഴ​ക്കൂ​ട്ടം : എ​സ്എ​ഫ്ഐ​ക​ഴ​ക്കൂ​ട്ടം ഏ​രി​യാ പ്ര​ഡി​ഡ​ന്‍റി​ന്‍റെ വീ​ടാ​ക്ര​മി​ച്ച​താ​യി പ​രാ​തി.​ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ കു​ള​ത്തൂ​ർ ഗു​രു​ന​ഗ​ർ പു​തു​വ​ൽ മ​ണ​ക്കാ​ട് മ​ഹേ​ന്ദ്ര ഭ​വ​ന​ത്തി​ൽ ആ​ദ​ർ​ശി​ന്‍റെ വീ​ടി​നു നേ​ര​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ
ജ​ന​ൽ​ചി​ല്ലു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. സം​ഭ​വ സ​മ​യ​ത്ത് ആ​ദ​ർ​ശി​ന്‍റെ പി​താ​വും ടൂ​ട്ടോ​റി​യ​ൽ കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യ മ​ഹേ​ന്ദ്ര​നും മാ​താ​വും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളു. അ​ര​മ​ണി​ക്കൂ​റോ​ളം വീ​ടി​നു​മു​ന്നി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച അ​ക്ര​മി സം​ഘം പോ​ലീ​സെ​ത്തി​യ​തോ​ടെ​യാ​ണ് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്.
യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​ന് മു​മ്പും ആ​ദ​ർ​ശി​ന് നേ​രെ അ​ക്ര​മം ന​ട​ന്നി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വോ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.അ​ന്വോ​ഷ​ണം ആ​രം​ഭി​ച്ച​താ​യി തു​മ്പ സി​ഐ പ​റ​ഞ്ഞു.