വോ​ട്ടെ​ടു​പ്പി​ന് ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി; പോ​ളിം​ഗ് സാ​മ​ഗ്രി വി​ത​ര​ണം നാ​ളെ
Saturday, December 5, 2020 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യി. 1,727 ത​ദ്ദേ​ശ സ്ഥാ​പ​ന വാ​ർ​ഡു​ക​ളി​ലാ​യി 6,465 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു ജ​ന​വി​ധി തേ​ടു​ന്ന​ത്. 3,281 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലാ​യാ​ണു വോ​ട്ടെ​ടു​പ്പ്.
വോ​ട്ടെ​ടു​പ്പി​നു​ള്ള കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ ഭാ​ഗ​മാ​യി പോ​ളിം​ഗ് ബൂ​ത്തു​ക​ളെ​ല്ലാം നാ​ളെ അ​ണു​വി​മു​ക്ത​മാ​ക്കും. ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​വും നാ​ളെ ആ​രം​ഭി​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 18,37,307 പേ​ർ​ക്കാ​ണു സ​മ്മ​തി​നാ​വ​കാ​ശ​മു​ള്ള​ത്.
ഇ​തി​ൽ 8,63,363 പേ​ർ പു​രു​ഷ​ന്മാ​രും 9,73,932 പേ​ർ സ്ത്രീ​ക​ളും 12 പേ​ർ ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സു​മാ​ണ്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ ആ​കെ 8,02,799 വോ​ട്ട​ർ​മാ​രു​ണ്ട്. 3,84,726 പു​രു​ഷ​ന്മാ​രും 4,18,065 സ്ത്രീ​ക​ളും എ​ട്ടു ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സും. നെ​യ്യാ​റ്റി​ൻ​ക മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ആ​കെ വോ​ട്ട​ർ​മാ​ർ 64,475 ആ​ണ്. ഇ​തി​ൽ 30,239 പു​രു​ഷ​ന്മാ​രും 34,236 സ്ത്രീ​ക​ളു​മു​ണ്ട്. നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 25,879 പു​രു​ഷ​ന്മാ​രും 30,086 ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റു​മ​ട​ക്കം 55,966 വോ​ട്ട​ർ​മാ​രു​ണ്ട്. ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 32,658 വോ​ട്ട​ർ​മാ​രി​ൽ 17,675 പേ​ർ പു​രു​ഷ​ന്മാ​രും 14,983 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. വ​ർ​ക്ക​ല മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 15,000 പു​രു​ഷ​ന്മാ​രും 17,985 സ്ത്രീ​ക​ളു​മ​ട​ക്കം 32,985 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.
വോ​ട്ടെ​ടു​പ്പി​ന് ക​ർ​ശ​ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ പ​റ​ഞ്ഞു. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ നാ​ല് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും ഒ​രു അ​റ്റ​ൻ​ഡ​റും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മു​ണ്ടാ​കും. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ പ​ത്തു പേ​രി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. ഏ​ജ​ന്‍റു​മാ​രു​ടെ ഇ​രി​പ്പി​ട​ങ്ങ​ൾ സ​ജീ​ക​രി​ക്കു​മ്പോ​ൾ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോ​ളിം​ഗ് ബൂ​ത്തി​നു പു​റ​ത്ത് വെ​ള്ളം, സോ​പ്പ് എ​ന്നി​വ​യും ബൂ​ത്തി​ന് അ​ക​ത്ത് സാ​നി​റ്റൈ​സ​റും വ​യ്ക്കും. പോ​ളിം​ഗ് ബൂ​ത്തി​നു പു​റ​ത്ത് വോ​ട്ട​ർ​മാ​ർ​ക്കു സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു ക്യൂ ​നി​ൽ​ക്കു​ന്ന​തി​ന് നി​ശ്ചി​ത അ​ക​ല​ത്തി​ൽ പ്ര​ത്യേ​കം അ​ട​യാ​ള​മി​ടും. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​കം ക്യൂ ​ഉ​ണ്ടാ​കും. പ്രാ​യ​മാ​യ​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്കു ക്യൂ ​നി​ർ​ബ​ന്ധ​മ​ല്ല. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ നി​ശ്ചി​ത ദൂ​ര​പ​രി​ധി​ക്കു പു​റ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളോ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളോ സം​ഘ​ട​ന​ക​ളോ സ്ലി​പ്പ് വി​ത​ര​ണം ന​ട​ത്തു​മ്പോ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.