പ​ര​സ്യ പ്ര​ചാ​ര​ണം: നിയമം ലംഘിച്ചാൽ നടപടി
Saturday, December 5, 2020 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ജി​ല്ല​യി​ലെ പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. എ​ട്ടി​നാ​ണ് ജി​ല്ല​യി​ൽ വോ​ട്ടെ​ടു​പ്പ്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും കൂ​ട്ടം​ചേ​ർ​ന്നു​ള്ള കൊ​ട്ടി​ക്ക​ലാ​ശം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ പ​റ​ഞ്ഞു.
ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ഇ​തു ലം​ഘി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണ്. പ്ര​ചാ​ര​ണ സ​മ​യം അ​വ​സാ​നി​ച്ചാ​ൽ പു​റ​ത്തു​നി​ന്നു പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും വാ​ർ​ഡി​നു പു​റ​ത്തു പോ​ക​ണം. സ്ഥാ​നാ​ർ​ഥി​യോ ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റോ വാ​ർ​ഡി​നു പു​റ​ത്തു​നി​ന്നു​ള്ള വ്യ​ക്തി​ക​ളാ​ണെ​ങ്കി​ൽ പു​റ​ത്തു​പോ​കേ​ണ്ടെ​ന്നും ക​ള​ക്ട​ർ പ​ഞ്ഞു.
പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​ന​ത്തി​ൽ അ​നൗ​ൺ​സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി നി​ര​ത്തി​ലി​റ​ങ്ങാ​റു​ണ്ട്. ഇ​വ ജം​ഗ്ഷ​നു​ക​ളി​ലും മ​റ്റു കൂ​ടു​ത​ൽ സ​മ​യം നി​ർ​ത്തി​യി​ടു​ന്ന​തു​മൂ​ലം ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് ഒ​ഴി​വാ​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ ശ്ര​ദ്ധി​ക്ക​ണം.
ഇ​ക്കാ​ര്യം പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കാ​ൻ പോ​ലീ​സി​നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.