ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫ് ; ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ യു​ഡി​എ​ഫും എൻഡിഎയും
Saturday, December 5, 2020 11:33 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം : ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ക്കാ​ൻ എ​ൽ​ഡി​എ​ഫും ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി​യ​തോ​ടെ ത​ല​സ്ഥാ​ന​ത്ത് ക​ടു​ത്ത മ​ത്സ​രം. നി​ല​വി​ൽ ഇ​ട​തു​മു​ന്ന​ണി​യാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​ത്.
ആ​കെ​യു​ള്ള 26 ഡി​വി​ഷ​നു​ക​ളി​ൽ 19 ഡി​വി​ഷ​നു​ക​ളും ഇ​ട​തി​നൊ​പ്പ​മാ​ണ്. ആ​റു ഡി​വി​ഷ​നു​ക​ളി​ൽ യു​ഡി​എ​ഫും ഒ​രു ഡി​വി​ഷ​നി​ൽ ബി​ജെ​പി​യും വി​ജ​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ച ശേ​ഷം ക​ഴി​ഞ്ഞ ത​വ​ണ​യാ​ണ് ആ​ദ്യ​മാ​യി വെ​ങ്ങാ​ന്നൂ​ർ ഡി​വി​ഷ​നി​ലാ​ണു ബി​ജെ​പി വി​ജ​യി​ച്ച​ത്.
2010-ൽ ​മാ​ത്ര​മാ​ണു യു​ഡി​എ​ഫ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​ത്തി​ലെ​ത്തി​യ​ത്. നാ​ലു ത​വ​ണ ഇ​ട​തു​മു​ന്ന​ണി ഭ​ര​ണ​ത്തി​ലെ​ത്തി. ഇ​ക്കു​റി​യും ഭ​ര​ണം നി​ല​നി​ർ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വ​ർ.
ജി​ല്ലാ പ​ഞ്ചാ​യ​ത്തു ഭ​ര​ണം പി​ടി​ക്കാ​ൻ ഇ​ത്ത​വ​ണ സാ​ധി​ക്കു​മെ​ന്ന ആ​ത​മ​വി​ശ്വാ​സ​ത്തി​ലാ​ണു യു​ഡി​എ​ഫ്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം വൈ​കി​യെ​ങ്കി​ലും എ​ല്ലാ ഡി​വി​ഷ​നു​ക​ളി​ലും മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ ത​ന്നെ​യാ​ണു യു​ഡി​എ​ഫ് മ​ത്സ​ര​ത്തി​നി​റ​ക്കി​യി​രി​ക്കു​ന്ന​ത്. വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ല്ലാ​യെ​ന്നു​ള്ള​തും മു​ന്ന​ണി​യ്ക്ക് ആ​ശ്വാ​സ​മാ​ണ്.
ഒ​ന്പ​തു വ​നി​ത​ക​ളെ​യാ​ണു ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണ നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണു പ്ര​ചാ​ര​ണം. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റു നേ​ടു​ക​യെ​ന്ന​താ​ണു എ​ൽ​ഡി​എ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തി​നു​ത​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണു ഡി​വി​ഷ​നു​ക​ളി​ൽ ന​ട​ക്കു​ന്ന​ത്.
വെ​ങ്ങാ​ന്നൂ​ർ സി​റ്റിം​ഗ് സീ​റ്റ് നി​ല​നി​ർ​ത്തു​ക​യെ​ന്ന​താ​ണു തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ പ​ര​മ​മാ​യ ല​ക്ഷ്യം. പാ​ർ​ട്ടി മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​സു​രേ​ഷി​നെ​യാ​ണു ഇ​വി​ടെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.
വെ​ങ്ങാ​ന്നൂ​ർ ഡി​വി​ഷ​നു പു​റ​മെ മൂ​ന്നു ഡി​വി​ഷ​നു​ക​ളി​ൽ കൂ​ടി ബി​ജെ​പി പ്ര​തീ​ക്ഷ വ​യ്ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ ആ​കെ​യു​ള്ള നാ​ലു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ക​ഴി​ഞ്ഞ ത​വ​ണ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​മാ​യി​രു​ന്നു.