പ​രി​യാ​രം വാ​ർ​ഡി​ൽ ക​ടു​ത്ത മ​ത്സ​രം
Saturday, December 5, 2020 11:34 PM IST
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ലെ പ​രി​യാ​രം വാ​ർ​ഡി​ലെ എ​ൽ​ഡി​എ​ഫ് കു​ത്ത​ക ത​ക​ർ​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് യു​ഡി​എ​ഫും എ​ൻ​ഡി​എ​യും. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ടി.​സു​ബാ​ഷാ​ണ് മ​ത്സ​രം​ഗ​ത്ത്. കോ​ണ്‍​ഗ്ര​സ് മു​ന്‍ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ലൂ​ടെ​യാ​ണ് പൊ​തു​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തെ​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് ആ​ദ്യ​മാ​ണ്.
സീ​റ്റ് നി​ല​നി​ർ​ത്താ​ൻ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​ഐ​യി​ലെ എ​സ്.​ര​വീ​ന്ദ്ര​നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ര​ണ്ട് ത​വ​ണ മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​റാ​യ​യി​രു​ന്നു. 2010ല്‍ ​ന​ഗ​ര​സ​ഭ മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നാ​യി​രി​ന്ന ഇ​ദ്ദേ​ഹം പ​രി​യാ​രം വാ​ര്‍​ഡി​ല്‍ നി​ന്ന് സ്വാ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ചി​ട്ടു​ണ്ട്. സി​പി​ഐ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം. എ​ഐ​ടി​യു​സി മ​ണ്ഡ​ലം ക​മ്മ​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ജെ.​അ​ജി​കു​മാ​റാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ബി​ജെ​പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി,ഇ​ണ്ട​ള​യ​പ്പ​ന്‍ ക്ഷേ​ത്ര വൈ​സ് പ്ര​സി​ഡ​ന്‍റ്, ബി​എം​എ​സ് മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി നെ​ടു​മ​ങ്ങാ​ട് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.