കാ​ട്ടു​പ​ന്നി മ​ര​ച്ചീ​നി കൃ​ഷി ന​ശി​പ്പി​ച്ചു
Thursday, January 14, 2021 11:31 PM IST
നെ​ടു​മ​ങ്ങാ​ട്: കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം മ​ര​ച്ചീ​നി കൃ​ഷി ന​ശി​പ്പി​ച്ചു. നെ​ടു​മ​ങ്ങാ​ട് ഫ​യ​ർ​സ്റ്റേ​ഷ​നു സ​മീ​പ​ത്ത് കു​ശ​ൻ​കോ​ട്ട് കി​ഴ​ക്കേ​കു​ന്നും​പു​റം എ​ൻ.​ര​മേ​ഷ് കു​മാ​ർ കൃ​ഷി ചെ​യ്തി​രു​ന്ന ര​ണ്ട് ഏ​ക്ക​ർ സ്ഥ​ല​ത്തെ കൃ​ഷി​യാ​ണ് കാ​ട്ടു​പ​ന്നി കൂ​ട്ടം ന​ശി​പ്പി​ച്ച​ത്.​മു​ൻ​പ് ത​ന്നെ കാ​ട്ടു​പ​ന്നി ശ​ല്യം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കൃ​ഷി ഭൂ​മി​ക്ക് ചു​റ്റു​മാ​യി മു​ള്ള് വേ​ലി തീ​ർ​ത്തി​രു​ന്നു​വെ​ങ്കി​ലും വേ​ലി ത​ക​ർ​ത്ത് എ​ത്തി പ​ന്നി​ക​ൾ വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തി​യ​താ​യി ര​മേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. കാ​ട്ടു​പ​ന്നി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കൃ​ഷി നി​ർ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. നാ​ട്ടി​ലെ കൃ​ഷി ഇ​ട​ത്തി​ലി​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക സം​ഘം ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ.​മ​ധു ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ ജാ​ഗ്ര​താ സ​മി​തി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന് മി​നി​ട്സ് ന​ൽ​കി​യി​ൽ ലൈ​സ​ൻ​സു​ള്ള തോ​ക്ക് ഉ​പ​യോ​ഗി​ച്ച് പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ അ​നു​മ​തി ന​ല്കാ​മെ​ന്നും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ച്ചാ​ൽ കൃ​ഷി ന​ശി​പ്പി​ച്ച​തി​ന് വ​നം വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭ്യ​മാ​ക്കാ​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കാ​രി​ക​ൾ പ​റ​ഞ്ഞ​താ​യി ആ​ർ.​മ​ധു പ​റ​ഞ്ഞു.