ര​ണ്ട ു സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി
Saturday, January 16, 2021 11:39 PM IST
തി​രു​വ​ന​ന്ത​പു​രം : ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​പി​എ​മ്മി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി. പാ​ർ​ട്ടി പാ​ള​യം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​റു​മാ​യി​രു​ന്ന കാ​ഞ്ഞി​രം​പാ​റ ര​വി​യെ ബ്രാ​ഞ്ചി​ലേ​യ്ക്കു ത​രം താ​ഴ്ത്തി.
കാ​ഞ്ഞി​രം​പാ​റ വാ​ർ​ഡി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി തോ​റ്റ​തി​ൽ ര​വി​യ്ക്കു പ​ങ്കു​ണ്ടെ​ന്നു പാ​ർ​ട്ടി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി. സി​പി​എ​മ്മി​നു സ്വാ​ധീ​ന​മു​ള്ള വാ​ർ​ഡി​ൽ ബി​ജെ​പി വി​ജ​യി​ച്ച​ത്. തോ​ൽ​വി​യെ സം​ബ​ന്ധി​ച്ചു പ​രി​ശോ​ധി​ക്കാ​ൻ പാ​ർ​ട്ടി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചി​രു​ന്നു. ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ളാ​ണു ര​വി​യ്ക്കെ​തി​രെ​യു​ള്ള​ത്.
ഇ​ന്ന​ലെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ പ​ങ്കെ​ടു​ത്ത ഏ​രി​യാ ക​മ്മി​റ്റി​യാ​ണു കാ​ഞ്ഞി​രം​പാ​റ ര​വി​യ്ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മ​ല്ലാ​ത്ത​തി​ന്‍റെ കാ​ര​ണ​ത്താ​ൽ ഏ​രി​യാ ക​മ്മി​റ്റി അം​ഗ​മാ​യ എ​ൻ.​എ​സ്.​വി​നോ​ദി​നെ​തി​രെ​യും സി​പി​എം ന​ട​പ​ടി​യെ​ടു​ത്തു. വി​നോ​ദി​നെ പാ​ർ​ട്ടി ബ്രാ​ഞ്ചി​ലേ​യ്ക്കു ത​രം താ​ഴ്ത്തി. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൻ​ണ്‍​സി​ൽ മു​ൻ ജോ​യി​ന്‍റെ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണു വി​നോ​ദ്.