ശ്രീ​ധ​റി​ന്‍റെ ഇ​ൻ ഒൗ​ർ വേ​ൾ​ഡ് ഗോ​വ​ൻ മേ​ള​യി​ൽ ; ഡോ​ക്യു​മെ​ന്‍റ​റി​യി​ലൂ​ടെ പ​റ​യു​ന്ന​ത് ഓ​ട്ടി​സം ബാ​ധി​ച്ച മൂ​ന്നു കു​ട്ടി​ക​ളു​ടെ ജീ​വി​തം
Saturday, January 16, 2021 11:39 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: ഗോ​വ​യി​ൽ ന​ട​ക്കു​ന്ന 51-ാമ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ (ഐ​എ​ഫ്എ​ഫ്എ) ആ​ദ്യ പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബി.​എ​സ്. ശ്രീ​ധ​ർ സം​വി​ധാ​നം ചെ​യ്ത ഡോ​ക്യു​മെ​ന്‍റ​റി ചി​ത്രം ഇ​ൻ ഒൗ​ർ വേ​ൾ​ഡ്. നോ​ണ്‍ ഫി​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​നാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് കൂ​ടി​യാ​ണ് ശ്രീ​ധ​ർ.
ഓ​ട്ടി​സം ബാ​ധി​ച്ച മൂ​ന്നു കു​ട്ടി​ക​ളു​ടെ ജീ​വി​ത​മാ​ണ് ഡോ​ക്യു​മെ​ന്‍റ​റി​യി​ലൂ​ടെ പ​റ​യു​ന്ന​ത്. അ​വ​രു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ക​ല​ർ​പ്പി​ല്ലാ​ത്ത നേ​ർ​ക്കാ​ഴ്ച​ക​ളാ​ണ് ചി​ത്രം വ​ര​ച്ചു​കാ​ട്ടു​ന്ന​ത്. മാ​താ​പി​താ​ക്ക​ളും തെ​റാ​പ്പി​സ്റ്റു​ക​ളു​മാ​യു​ള്ള അ​ഭി​മു​ഖ​ങ്ങ​ൾ, നീ​ന്ത​ൽ ക്ലാ​സ്, കു​തി​ര​സ​വാ​രി, സം​ഗീ​ത​പ​ഠ​നം തു​ട​ങ്ങി​യ ദൈ​നം​ദി​ന ജീ​വി​ത മു​ഹൂ​ർ​ത്ത​ങ്ങ​ൾ ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. സ​ങ്ക​ട​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്പോ​ഴും സ​ഹ​താ​പ​മ​ല്ല അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും മ​റി​ച്ച് വി​ശാ​ല​മാ​യ മാ​ന​വി​ക​ത​യാ​ണെ​ന്നും ചി​ത്രം ന​മ്മോ​ടു പ​റ​യു​ന്നു. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ര​ണ്ടു ലോ​ക​ങ്ങ​ളി​ലാ​ണ് ഇ​ന്ന് നാം ​ജീ​വി​ക്കു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ൻ ശ്രീ​ധ​ർ പ​റ​യു​ന്നു. അ​വ​ർ എ​ന്നും ന​മ്മ​ൾ എ​ന്നും ലോ​കം ര​ണ്ട ായി ​വേ​ർ​പി​രി​ഞ്ഞി​രി​ക്കു​ന്നു. ലോ​ക​ത്തെ ഇ​ങ്ങ​നെ​യാ​ക്കു​ന്ന​ത് തെ​റ്റാ​യ ചി​ല ധാ​ര​ണ​ക​ളാ​ണ്. അ​ത്ത​രം വ്യ​വ​സ്ഥാ​പി​ത ധാ​ര​ണ​ക​ളെ​യാ​ണ് ഇ​ൻ ഒൗ​ർ വേ​ൾ​ഡ് തി​രു​ത്തു​ന്ന​ത്. വ്യ​ത്യ​സ്ത​മാ​യ വീ​ക്ഷ​ണ​ത്തോ​ടെ ലോ​ക​ത്തെ നോ​ക്കി​ക്കാ​ണാ​നു​ള്ള ജാ​ല​ക​മാ​ണ് ഈ ​ചി​ത്ര​മെ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു.
ഫി​ലിം, ടെ​ലി​വി​ഷ​ൻ, ഡി​ജി​റ്റ​ൽ ക​ണ്ട ന്‍റ് ബ്രാ​ൻ​ഡിം​ഗ്, മാ​ർ​ക്ക​റ്റിം​ഗ് മേ​ഖ​ല​ക​ളി​ൽ 22 വ​ർ​ഷ​ത്തെ അ​നു​ഭ​വ സ​ന്പ​ത്തു​ള്ള മ​ല​യാ​ളി​യാ​ണ് ബി.​എ​സ്. ശ്രീ​ധ​ർ. ടേ​ണ​ർ ബ്രോ​ഡ്കാ​സ്റ്റ്, നാ​ഷ​ണ​ൽ ജി​യോ​ഗ്രാ​ഫി​ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, ഫോ​ക്സ്, ഫോ​ഡ്, ബി​എം​ഡ​ബ്ല്യു, സോ​ണി മോ​ഷ​ൻ പി​ക്ചേ​ഴ്സ് തു​ട​ങ്ങി അ​ന്താ​രാ​ഷ്ട്ര സ്ഥാ​പ​ന​ങ്ങ​ളു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സ​ർ​ഗാ​ത്മ​ക മി​ക​വി​ന് ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ലാ​യി 43 പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട ്.