കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്
Sunday, January 17, 2021 11:55 PM IST
പാ​ലോ​ട് : കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ടി​ഞ്ഞാ​ർ ക​ല്യാ​ണി​ക്ക​രി​ക്ക​കം അ​രാ​ര​ത്ത് ഭ​വ​നി​ൽ കെ. ​രാ​ജ​നാ​ണ് (50) പ​രി​ക്കേ​റ്റ​ത്.​സി​ഐ​ടി​യു പെ​രി​ങ്ങ​മ്മ​ല യൂ​ണി​റ്റ് അം​ഗ​മാ​യ രാ​ജ​ൻ വൈ​കു​ന്നേ​രം ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ​യാ​ണ് കാ​ട്ടു​പ​ന്നി ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ത്. ത​ല​യ്ക്കും ക​ഴു​ത്തി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. രാ​ജ​ന് അ​ടി​യ​ന്ത​ര ചി​കി​ത്സാ സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല​യി​ൽ
296 പേ​ര്‍​ക്കു
കൂ​ടി കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 296 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 431 പേ​ര്‍​ക്കു രോ​ഗ​മു​ക്തി.
നി​ല​വി​ല്‍ 3,407 പേ​രാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.​ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 189 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ല്‍ അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും ഉ​ൾ​പ്പെ​ടും.​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ത്തു​ട​ര്‍​ന്നു ജി​ല്ല​യി​ല്‍ 1,523 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​ര​ട​ക്കം ആ​കെ 20,820 പേ​ര്‍ വീ​ടു​ക​ളി​ലും 74 പേ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ഇ​ന്ന​ലെ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 1,215 പേ​ര്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ നി​രീ​ക്ഷ​ണ​കാ​ലം പൂ​ര്‍​ത്തി​യാ​ക്കി.