സ​ഭാ ത​ർ​ക്കം നി​യ​മ നി​ർ​മാ​ണ​ത്തി​ലൂ​ടെ മാ​ത്രം പ​രി​ഹാ​രം: എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി എം​എ​ൽ​എ
Monday, January 18, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: യാ​ക്കോ​ബാ​യ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ൾ ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് നി​യ​മ​നി​ർ​മാ​ണം മാ​ത്ര​മാ​ണ് പോം​വ​ഴി എ​ന്നും, അ​ത്ത​ര​മൊ​രു ബി​ല്ലി​നെ താ​ൻ പൂ​ർ​ണ​മാ​യി പി​ന്തു​ണ​യ്ക്കു​മെ​ന്നും എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി എം​എ​ൽ​എ. യാ​ക്കോ​ബാ​യ സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ ന​ട​ത്തി​വ​രു​ന്ന സ​ഹ​ന സ​മ​രം 18-ാം ദി​വ​സ​ത്തെ സ​മ​ര​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​യ​മ​സ​ഭ​യി​ൽ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ​യു​മാ​യി ചേ​ർ​ന്ന് വ​രും ദി​വ​സം ഈ ​വി​ഷ​യം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഓ​രോ ദൈ​വാ​ല​യ​ങ്ങ​ൾ​ക്കും അ​ത​തി​ന്‍റെ ആ​ധാ​ര​ങ്ങ​ളും, ഉ​ട​മ്പ​ടി​ക​ളും നി​ല​നി​ൽ​ക്കേ അ​വ പ​രി​ഗ​ണി​ക്കാ​തെ ഉ​ണ്ടാ​യി​ട്ടു​ള്ള വി​ധി​ക​ൾ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നം പെ​രു​മ്പാ​വൂ​ർ മേ​ഖ​ല​യു​ടെ മാ​ത്യൂ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.​
മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി.​പി. എ​ൽ​ദോ​സ് ,സ​ഹ​ന​സ​മ​രം ജ​ന​റ​ൽ ക​ൺ​വീ​ന​ർ തോ​മ​സ് മോ​ർ അ​ല​ക്സ്ന്ത്ര​യോ​സ്,മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ അ​മ​ൽ ബാ​ബു, വ​ട​വു​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നി​ഷ് പു​ല്യാ​ട്ടേ​ൽ, ഫാ. ​ജോ​ൺ പാ​ത്തി​ക്ക​ൽ, ഫാ. ​റെ​ജി തെ​ക്കി​നേ​ത്ത്, ഫാ. ​ബാ​ബു പാ​ല​ക്കു​ന്നെ​ൽ, ഫാ. ​ജോ​ൺ ഐ​പ്പ്, പി. ​വി. റെ​ജി​മോ​ൻ, എം. ​വി. ജോ​ർ​ജ്, അ​ജി തേ​പ്പാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നം പെ​രു​മ്പാ​വൂ​ർ മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​യി​രു​ന്നു പ​തി​നെ​ട്ടാം ദി​വ​സ​ത്തെ സ​മ​ര​പ​രി​പാ​ടി​ക​ൾ.