പു​ല്ലു​വി​ള ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ 67 പേ​ർ കോ​വി​ഡ് വാ​ക്സി​നെ​ടു​ത്തു
Thursday, January 21, 2021 12:04 AM IST
വി​ഴി​ഞ്ഞം: പു​ല്ലു​വി​ള ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ കീ​ഴി​ലെ 67 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഒ​ന്നാം ഘ​ട്ട​മാ​യി വാ​ക്സീ​ൻ സ്വീ​ക​രി​ച്ചു. രോ​ഗ​വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ പ്ര​ഖ്യാ​പി​ച്ച ര​ണ്ട് സി​എ​ച്ച്സി​ക​ളി​ൽ ഒ​രെ​ണ്ണ​മാ​ണ് പു​ല്ലു​വി​ള, മ​റ്റേ​ത് അ​ഞ്ചു​തെ​ങ്ങു​മാ​ണ്.​ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പു​ല്ലു​വി​ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​വി. മ​ൻ​മോ​ഹ​ൻ വാ​ക്സി​ന​ട​ങ്ങി​യ പെ​ട്ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​മ​ഞ്ജു​ള​ക്ക് കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന​ന്‍റ് ചി​ഞ്ചു, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​മ​ധു, ബ്ലോ​ക്ക് മെ​മ്പ​ർ​മാ​രാ​യ ഹെ​സ്റ്റി​ൻ ജി, ​ജ​ന​റ്റ് യേ​ശു​ദാ​സ​ൻ, വാ​ർ​ഡ് മെ​മ്പ​ർ ജ​നീ​ഫ, തു​ട​ങ്ങി​യ​വ​ർ​പ​ങ്കെ​ടു​ത്തു.

പു​ല്ലു​വി​ള ആ​ശു​പ​ത്രി​യി​ൽ 87 പേ​ർ​ക്കു​ള്ള വാ​ക്സി​ൻ ഡോ​സു​ക​ളാ​ണ് എ​ത്തി​ച്ച​ത്.​സ്റ്റാ​ഫു​ക​ൾ, ആ​ശാ​വ​ർ​ക്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 67 പേ​ർ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ആ​ദ്യം​ന​ൽ​കി. ബാ​ക്കി​യു​ള്ള 20 പേ​രി​ൽ പാ​ലൂ​ട്ടു​ന്ന അ​മ്മ​മാ​ർ, അ​ല​ർ​ജി പോ​ലെ മ​റ്റ് രോ​ഗ​മു​ള്ള​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കി​യി​ല്ല.

കോ​വി​ഡ് മ​ഹാ​മാ​രി സ​മൂ​ഹ വ്യാ​പ​ന​ത്തി​ലേ​ക്ക് എ​ത്തി​ച്ച പു​ല്ലു​വി​ള​യി​ലും, പൂ​ന്തു​റ​യി​ലും ഇ​പ്പോ​ൾ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തി​ന്‍റെ ആ​ശ്വാ​സ​വും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ട്. എ​ന്നാ​ൽ മ​റ്റ് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​പ്പോ​ൾ വാ​ക്സീ​ൻ എ​ത്തു​മെ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ അ​റി​വ് അ​ധി​കൃ​ത​ർ​ക്കി​ല്ല. ഇ​ന്ന​ലെ 48000 പേ​ർ​ക്കു​ള്ള വാ​ക്സീ​ൻ ജി​ല്ല​യി​ൽ എ​ത്തി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.​തീ​ര​ദേ​ശ​ത്ത് ഏ​റ്റ​വു​മ​ധി​കം രോ​ഗം ബാ​ധി​ച്ച വി​ഴി​ഞ്ഞം, പൂ​വാ​ർ, കാ​ഞ്ഞി​രം​കു​ളം, കോ​ട്ടു​ക്കാ​ൽ, പൊ​ഴി​യൂ​ർ, പൂ​ന്തു​റ എ​ന്നീ മേ​ഖ​ല​യി​ലെ സാ​മൂ​ഹ്യ​ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് വാ​ക്സി​ന്‍റെ വ​ര​വും കാ​ത്തി​രി​ക്കു​ന്ന​ത്.