ക​മു​കി​ന്‍​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് ദേ​വാ​ല​യ തീ​ര്‍​ഥാ​ട​നം ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ല്‍
Thursday, January 21, 2021 12:04 AM IST
ബാ​ല​രാ​മ​പു​രം: തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ ക​മു​കി​ന്‍​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് ദേ​വാ​ല​യ തീ​ര്‍​ഥാ​ട​നം ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ല്‍ 14 വ​രെ ന​ട​ക്കും. ഇ​ത്ത​വ​ണ തീ​ര്‍​ഥാ​ട​ന​ത്തോ​ടൊ​പ്പം ര​ക്ത​സാ​ക്ഷി​യാ​യ വാ​ഴ്ത്ത​പ്പെ​ട്ട ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ തി​രു​ശേ​ഷി​പ്പി​ന്‍റെ പ്ര​തി​ഷ്ഠ​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ര്‍​ഷ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ന​ട​ത്തും. ഫെ​ബ്രു​വ​രി ര​ണ്ടി ന് ​രാ​വി​ലെ 7.30 ന് ​ന​ട​ക്കു​ന്ന തി​രു​നാ​ള്‍ പ്രാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് നെ​ടു​മ​ങ്ങാ​ട് റീ​ജി​യ​ന്‍ കോ- ​ഓ​ർ​ഡി​നേ​റ്റ​ര്‍ മോ​ണ്‍.​റൂ​ഫ​സ് പ​യ​സ​ലി​ന്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 6.30 ന് ​കൊ​ച്ചു​പ​ള്ളി​യി​ല്‍ നി​ന്ന് വ​ലി​യ പ​ള്ളി​യി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം 7.30 ന് ​ഇ​ട​വ​ക​വി​കാ​രി ഫാ.​ജോ​യ്മ​ത്യാ​സ് കൊ​ടി​യേ​റ്റും.
തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ലെ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത​ക​ളി​ലെ വൈ​ദി​ക​ര്‍ നേ​തൃ​ത്വം ന​ല്‍​കും. 10 ന് ​വൈ​കു​ന്നേ​രം വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ര്‍​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ​യും. 12 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഡോ.​ഗ്ലാ​ഡി​ന്‍ അ​ല​ക്സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് പ​ള്ളി​ക്ക് ചു​റ്റും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം ന​ട​ക്കും.
13 ന് ​വൈ​കു​ന്നേ​രം ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യെ തു​ട​ര്‍​ന്ന് തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം. തി​രു​നാ​ള്‍ സ​മാ​പ​ന ദി​ന​മാ​യ 14 ന് ​രാ​വി​ലെ ഒ​ന്പ​തി​ന് നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ. ​വി​ന്‍​സെ​ന്‍റ് സാ​മു​വ​ല്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി. തി​രു​നാ​ള്‍ പൂ​ര്‍​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും ന​ട​ക്കു​ക​യെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​യി​മ​ത്യാ​സ് അ​റി​യി​ച്ചു.