എ​സ്.​വി. പ്ര​ദീ​പി​ന്‍റെ മ​ര​ണം: ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം
Thursday, January 21, 2021 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എ​സ്.​വി. പ്ര​ദീ​പി​ന്‍റെ അ​പ​ക​ട​മ​ര​ണ​ത്തി​ൽ ഇ​തേ​വ​രെ ദു​രൂ​ഹ​ത ക​ണ്ടെ ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം. അ​തേ​സ​മ​യം പ്ര​ദീ​പി​നെ ഒ​രു സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ ത​ള്ളി​യി​ട്ടു എ​ന്ന ആ​രോ​പ​ണം സം​ഘം അ​ന്വേ​ഷി​ക്കും. സ്കൂ​ട്ടു​റു​കാ​ര​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് പ​ര​സ്യ​വും ന​ൽ​കി. ഇ​തു​കൂ​ടി ക​ണ്ടെ​ത്തി​യാ​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.
ടി​പ്പ​ർ ഡ്രൈ​വ​ർ ജോ​യി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും യാ​തൊ​രു ഗൂ​ഡാ​ലോ​ച​ന​യും ക​ണ്ടെത്താ​നാ​യി​ട്ടി​ല്ല. ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദീ​പി​ന്‍റെ അ​മ്മ സെ​ക്രട്ടേറി​യ​റ്റി​നു മു​ന്നി​ൽ സ​ത്യാ​ഗ്ര​ഹം ആ​രം​ഭി​ച്ചു.