സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​വ​സി​ച്ചു
Thursday, January 21, 2021 12:06 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വ​കു​പ്പി​ലെ നീ​തി നി​ഷേ​ധ​ത്തി​നെ​തി​രേ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ഉ​പ​വ​സി​ച്ചു. ന്യൂ​ന​പ​ക്ഷ വ​കു​പ്പി​ലെ ആ​നു​കൂ​ല്യ​ങ്ങ​ൾ ന്യാ​യ​മാ​യി വീ​തി​ച്ചു ന​ൽ​ക​ണ​മെ​ന്ന് ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്ത ലൂ​ർ​ദ് ഫെ​റോ​ന വി​കാ​രി ഫാ. ​മോ​ർ​ലി കൈ​ത​പ്പ​റ​ന്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​
അ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി ഏ​താ​നും വ്യ​ക്തി​ക​ളേ​യും സ്ഥാ​പ​ന​ങ്ങ​ളേ​യും മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ത്തി​ന് 20 ശ​ത​മാ​നം ആ​നു​കൂ​ല്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. നീ​തി ല​ഭി​ക്കും​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ണ്‍, ഗ്ലോ​ബ​ൽ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം ത​ങ്ക​ച്ച​ൻ പൊ​​​ന്മാ​​​ങ്ക​​​ൽ, റെ​ക്സ് ജേ​ക്ക​ബ്, തോ​മ​സ് കാ​ലാ​പ​റ​ന്പി​ൽ, തി​രു​വ​ന​ന്ത​പു​രം ഫെ​റോ​ന പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് നി​ക്കോ​ളാ​സ്, അ​തി​രൂ​പ​താ സെ​ക്ര​ട്ട​റി ടോ​ണി ജെ. ​കോ​യി​ത്ത​റ എ​ന്നി​വ​ർ ഉ​പ​വ​സി​ച്ചു.
ന്യൂ​ന​പ​ക്ഷ വ​കു​പ്പി​നു കീ​ഴി​ലു​ള്ള പ​ദ്ധ​തി​ക​ളി​ൽ അ​നു​പാ​ത ക്ര​മം തി​രു​ത്താ​ൻ ഉ​ത്ത​ര​വി​റ​ക്കു​ക, തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കു​ക, ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും ഉ​പ​കേ​ന്ദ്ര​ങ്ങ​ളും ആ​രം​ഭി​ക്കു​ക, ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നി​ലെ ചെ​യ​ർ​മാ​നും അം​ഗ​ങ്ങ​ളും വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി​രി​ക്ക​ണ​മെ​ന്നു വ്യ​വ​സ്ഥ ചെ​യ്യു​ന്ന ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ഉ​പ​വാ​സം ന​ട​ത്തി​യ​ത്.