കൊ​ല്ല​മ്പു​ഴ​യി​ലെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു
Thursday, January 21, 2021 11:44 PM IST
ആ​റ്റി​ങ്ങ​ല്‍: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ന​വീ​ക​രി​ച്ച കൊ​ല്ല​മ്പു​ഴ​യി​ലെ കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക് കാ​ട് ക​യ​റി ന​ശി​ക്കു​ന്നു. 2019 ൽ ​ന​വീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ പാ​ർ​ക്കി​ലെ ജ​ന​കീ​യ വ​നി​താ​ഹോ​ട്ട​ൽ ഇ​നി​യും ഉ​ദ്ഘാ​ട​നം​കാ​ത്തു കി​ട​ക്കു​ക​യാ​ണ്.
കൊ​ല്ല​മ്പു​ഴ​യി​ല്‍ ആ​റ്റി​ങ്ങ​ല്‍ കൊ​ട്ടാ​ര​ത്തി​നും വാ​മ​ന​പു​രം ആ​റി​നും ഇ​ട​യ്ക്കു​ള്ള സ്ഥ​ല​ത്തെ പാ​ർ​ക്ക് ഇ​ന്ന് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.​
ആ​റ്റി​ങ്ങ​ലി​ന്‍റെ ച​രി​ത്രം വി​ശ​ദ​മാ​ക്കു​ന്ന ഒ​രു ചി​ത്ര​ശാ​ല​യും പാ​ര്‍​ക്കി​നു​ള്ളി​ല്‍ സ​ജ്ജ​മാ​ക്ക​യി​രു​ന്നു.​കൂ​ടാ​തെ ഇ​വി​ടെ ഒ​രു ഫ്ലോ​ട്ടിം​ഗ് ബോ​ട്ട്ജ​ട്ടി​യും സ്ഥാ​പി​ച്ചി​രു​ന്നു.​എ​ന്നാ​ൽ ഒ​രി​ക്ക​ല്‍​പ്പോ​ലും ഇ​വി​ടേ​യ്ക്ക് ബോ​ട്ടെ​ത്തി​യി​ല്ല.
ക​ഠി​നം​കു​ളം കാ​യ​ലോ​ര​വി​നോ​ദ​സ​ഞ്ചാ​ര​പ​ദ്ധ​തി എ​ങ്ങു​മെ​ത്താ​തെ വ​ന്ന​തോ​ടെ കൊ​ല്ല​മ്പു​ഴ ക​ട​വും പാ​ര്‍​ക്കും ന​ഗ​ര​സ​ഭ​യ്ക്ക് വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് അ​ട​ച്ചി​ട​ല്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ഴാ​ണ് പാ​ര്‍​ക്കി​ന് പൂ​ട്ടു​വീ​ണ​ത്. പി​ന്നീ​ടി​തു​വ​രെ പാ​ര്‍​ക്ക് പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ല.
കു​ട്ടി​ക​ളു​ടെ ക​ളി​ചി​രി​മേ​ള​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ വേ​ണ്ടി പാ​ർ​ക്ക് തു​റ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​ ആ​വ​ശ്യം.