ഓ​പ്പ​റേ​ഷ​ന്‍ സ്​ക്രീ​ന്‍: നെ​ടു​മ​ങ്ങാ​ട്ട് ഇ​രു​ന്നൂ​റ് പേ​ർ​ക്കെ​തി​രെ കേ​സ്
Thursday, January 21, 2021 11:44 PM IST
നെ​ടു​മ​ങ്ങാ​ട് : മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ന്‍ സ്ക്രീ​നി​ൽ നെ​ടു​മ​ങ്ങാ​ട്ട് ഇ​രു​ന്നൂ​റോ​ളം വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.
15​ദി​വ​സ​ത്തി​നു​ള്ളി​ല്‍ വ​ണ്ടി​ക​ളി​ലെ നി​രോ​ധി​ത ഗ്ലാ​സു​ക​ള്‍ നീ​ക്കം ചെ​യ്ത് ആ​ര്‍​ടി​ഒ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് നേ​രി​ട്ട് ഹാ​ജ​രാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം ന​ൽ​കി. മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​ന്‍റെ റോ​ഡ് സേ​ഫ്റ്റി സ്ക്വാ​ഡും മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​നാ​വി​ഭാ​ഗ​വും ചേ​ര്‍​ന്നാ​ണു ഓ​പ്പ​റേ​ഷ​ന്‍ സ്ക്രീ​നി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.
രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​ശോ​ധ​ന രാ​ത്രി പ​ത്തു​വ​രെ നീ​ളും. നെ​ടു​മ​ങ്ങാ​ട് ക​ച്ചേ​രി​ന​ട, ആ​നാ​ട്, പ​ഴ​കു​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.