ഗീ​തു​വി​ന്‍റെ ദു​രൂ​ഹ മ​ര​ണം: ത​ല​ക്കേ​റ്റ​ ക്ഷ​തം കാരണമെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം
Friday, January 22, 2021 11:35 PM IST
വി​ഴി​ഞ്ഞം: മു​ട്ട​യ്ക്കാ​ട് ചി​റ​യി​ൽ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ആ​ന​ന്ദ​ൻ ചെ​ട്ടി​യാ​രു​ടെ​യും ഗീ​ത​യു​ടെ​യും വ​ള​ർ​ത്തു മ​ക​ൾ ഗീ​തു (14)വി​ന്‍റെ മ​ര​ണ​കാ​ര​ണം ത​ല​ക്കേ​റ്റ ക്ഷ​ത​മാ​ണെ​ന്ന പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.
വെ​ങ്ങാ​നൂ​ർ സ്വ​കാ​ര്യ ഹൈ​സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സു​കാ​രി​യാ​യ ഗീ​തു​വി​നെ ക​ഴി​ഞ്ഞ 14 നാ​ണ് പ​നി​യെ​തു​ട​ർ​ന്ന് വി​ഴി​ഞ്ഞം സി​എ​ച്ച്സി യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.​തു​ട​ർ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ത​ല​യി​ൽ ക്ഷ​തം​ ഏ​റ്റത് എങ്ങനെയെ​ന്നു ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ല്ല. നൂ​റു കി​ല​യോ​ളം ശ​രീ​ര​ഭാ​ര​മു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക്ക് കാ​ലി​ന്‍റെ വീ​ക്ക​മ​ല്ലാ​തെ മ​റ്റ്അ​സു​ഖ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഇ​ല്ലാ​യി​രു​ന്ന​താ​യി വീ​ട്ടു​കാ​ർ പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി. മ​രി​ക്കു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സം രാ​ത്രി​യി​ൽ ഗീ​തു​ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യും സ​മീ​പ വീ​ടു​ക​ളി​ൽ​ചെ​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ മൊ​ഴി ന​ൽ​കി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു ഉ​ൾ​പ്പെ​ടെ മൂ​ന്ന് യു​വാ​ക്ക​ളെ​യും പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം വി​ശ​ദ​മാ​യി​ചോ​ദ്യം ചെ​യ്തി​രു​ന്നു. കു​ട്ടി കി​ട​ന്ന മു​റി പൂ​ട്ടി സീ​ൽ​വ​ച്ച പോ ​ലീ​സ് സ​മീ​പ​ത്ത് നി​ന്ന് ക​ണ്ടെ​ടു​ത്ത വ​സ്ത്ര​ങ്ങേള​ട​ക്കം രാ​സ​പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.​ഫോ​ർ​ട്ട് എ​സി ആ​ർ. പ്ര​താ​പ​ൻ​നാ​യ​ർ, കോ​വ​ളം എ​സ്എ​ച്ച് ഒ.​പി.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗീ​തു​വി​ന്‍റെ ര​ക്ഷി​താ​ക്ക​ൾ അ​ട​ക്കം മു​പ്പ​തോ​ളം പേ​രെ സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ച്ച് മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ​ഫ​ല​വും ല​ഭി​ച്ചാ​ൽ മാ​ത്ര​മേ മ​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ്പോ​ലീ​സ് പ​റ​യു​ന്ന​ത്.