റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം
Saturday, January 23, 2021 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ന്‍​കീ​ഴ് വ​ലി​യ​ക​ട​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് പ​ണ്ട​ക​ശാ​ല​ക്കു സ​മീ​പം​വ​രെ 800 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു.

ചി​റ​യി​ന്‍​കീ​ഴ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ഗേ​റ്റി​ന് മു​ക​ളി​ലൂ​ടെ​യാ​ണ് മേ​ല്‍​പ്പാ​ലം ക​ട​ന്നു പോ​കു​ന്ന​ത്. മേ​ല്‍​പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി കി​ഫ്ബി​യി​ല്‍ നി​ന്നും 25 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. 13 കോ​ടി​രൂ​പ ചെ​ല​വ​ഴി​ച്ച് 88 ഭൂ ​ഉ​ട​മ​ക​ളി​ല്‍​നി​ന്ന് 1.5 ഏ​ക്ക​ര്‍ സ്ഥ​ലം പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ത്തു.

​റ​വ​ന്യൂ ഭൂ​മി​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന താ​ലൂ​ക്ക്, എ​ക്സൈ​സ്, പ​ഞ്ചാ​യ​ത്ത്, സ​ബ് ര​ജി​സ്റ്റ​ര്‍ ഓ​ഫീ​സു​ക​ളു​ടെ ഭൂ​മി​യും ഏ​റ്റെ​ടു​ത്തു പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന് കൈ​മാ​റി. റോ​ഡ്സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.​ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പ​ണി പൂ​ര്‍​ത്തി​യാ​ക്കും.​ര​ണ്ടു വ​രി ന​ട​പ്പാ​ത​യും നി​ർ​മി​ക്കും. പൈ​ല്‍ ക്യാ​പ്പ്, ഡെ​ക് സ്ലാ​ബ് എ​ന്നി​വ കോ​ണ്‍​ക്രീ​റ്റും പി​യ​ര്‍, പി​യ​ര്‍ ക്യാ​പ്പ്, ഗ​ര്‍​ഡ​ര്‍ എ​ന്നി​വ സ്റ്റീ​ലി​ലു​മ​ണ് നി​ര്‍​മി​ക്കു​ന്ന​തെ​ന്നും കേ​ര​ള​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന ആ​ദ്യ സം​രം​ഭ​മാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക്ക് മു​ഖ്യ അ​തി​ഥി​യാ​യി.​ഡ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി. ​ശ​ശി ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജാ ബീ​ഗം, ചി​റ​യി​ന്‍​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​എ​സ്. അം​ബി​ക, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ആ​ര്‍. സു​ഭാ​ഷ്, ബ്ലോ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.