യാ​ക്കോ​ബാ​യ സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ് സ​മ​രം 23 ദി​വ​സം പി​ന്നി​ട്ടു
Saturday, January 23, 2021 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: യാ​ക്കോ​ബാ​യ സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ ന​ട​ത്തി​വ​രു​ന്ന സ​ഹ​ന​സ​മ​രം 23 ദി​വ​സം പി​ന്നി​ട്ടു. ഇ​ന്ന​ലെ സ​മ​ര​പ​രി​പാ​ടി​ക​ൾ സ​ഭ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വും വൈ​ദി​ക സെ​മി​നാ​രി അ​ധ്യാ​പ​ക​നു​മാ​യ ഫാ. ​ഡാ​നി​യേ​ൽ ത​ട്ടാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നീ​തി​പൂ​ർ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തേ​ണ്ട നി​യ​മ​സം​വി​ധാ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ നി​ന്ന് അ​ക​ന്ന​തി​ന്‍റെ പ​രി​ണി​ത​ഫ​ല​മാ​ണ് യാ​ക്കോ​ബാ​യ സ​ഭ ഇ​ന്നു നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ നീ​തി​ബോ​ധ​മു​ള്ള​തും ആ​ർ​ജ​വം ഉ​ള്ള​തു​മാ​യ ജ​ന​ങ്ങ​ളും നേ​താ​ക്ക​ന്മാ​രും കേ​ര​ള​ത്തി​ലു​ള്ള​പ്പോ​ൾ യാ​ക്കോ​ബാ​യ സ​ഭ​യ്ക്കു ല​ഭി​ക്കേ​ണ്ട നീ​തി വൈ​കി​ല്ല എ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നീ​തി ല​ഭി​ക്കു​ന്ന​തു വ​രെ സ​മ​ര​മെ​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ​ഭ ആ​രം​ഭി​ക്കു​ന്ന അ​ടു​ത്ത​ഘ​ട്ടം സ​മ​ര പ​രി​പാ​ടി​ക​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​ഹ​ന​സ​മ​രം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തോ​മ​സ് മോ​ർ അ​ല​ക്സ്ന്ത്ര​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.​

യോ​ഗ​ത്തി​ൽ തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​എ​ബി സ്റ്റീ​ഫ​ൻ, ഫാ. ​സി.​പി. സാ​മു​വ​ൽ, ഫാ. ​ജോ​ണ്‍ ഐ​പ്പ്, ഫാ. ​സ​ഖ​റി​യ ക​ള​രി​ക്കാ​ട്, ഷെ​വ. ഡോ. ​കോ​ശി എം. ​ജോ​ർ​ജ്, മാ​ത്യു ജോ​ഷി, ഏ​ലി​യാ​സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.