ജി​ല്ല​യി​ല്‍ 1,237 ഹ​രി​ത ഓ​ഫീ​സു​ക​ള്‍
Saturday, January 23, 2021 11:28 PM IST
തി​രു​വ​ന​ന്ത​പു​രം : ജി​ല്ല​യി​ലെ 1,237 സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഹ​രി​ത ഓ​ഫീ​സു​ക​ളാ​യി മാ​റി​യ​താ​യി സ​ബ് ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി അ​റി​യി​ച്ചു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ ഗ്രീ​ന്‍​പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഹ​രി​ത ഓ​ഡി​റ്റി​ലൂ​ടെ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

1,609 സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 1,237 ഓ​ഫീ​സു​ക​ള്‍ ഹ​രി​ത ഓ​ഫീ​സു​ക​ളാ​യി മാ​റി​യ​ത്. 90 മാ​ര്‍​ക്കി​ന് മു​ക​ളി​ല്‍ ല​ഭി​ച്ച 423 സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്ക് എ ​ഗ്രേ​ഡും 80-89 മാ​ര്‍​ക്ക് നേ​ടി​യ 422 ഓ​ഫീ​സു​ക​ള്‍​ക്ക് ബി ​ഗ്രേ​ഡും 70-79 മാ​ര്‍​ക്ക് നേ​ടി​യ 393 ഓ​ഫീ​സു​ക​ള്‍​ക്ക് സി ​ഗ്രേ​ഡും ല​ഭി​ച്ചു.

രാ​ജ്ഭ​വ​ന്‍, ഡി​ജി​പി ഓ​ഫീ​സ്, പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​റേ​റ്റ്, ട്രാ​ന്‍​സ്ഫോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​റേ​റ്റ്, സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍, കാ​ര്‍​ഷി​ക കോ​ള​ജ്, ശു​ചി​ത്വ​മി​ഷ​ന്‍റെ​യും ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ​യും സം​സ്ഥാ​ന ഓ​ഫീ​സു​ക​ള്‍ എ​ന്നി​വ​യ്ക്ക് നൂ​റു​ശ​ത​മാ​നം മാ​ര്‍​ക്കും ല​ഭി​ച്ചു. ഗ്രീ​ന്‍ ഓ​ഫീ​സ് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നും ഗ്രേ​ഡും ല​ഭി​ച്ച സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് 26ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡി. ​ഹു​മ​യൂ​ണ്‍ അ​റി​യി​ച്ചു.​

ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡി. ​ഹു​മ​യൂ​ണ്‍, ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​ഫെ​യ്സി, പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ത്രേ​സ്യാ​മ്മ ആ​ന്‍റ​ണി, എ​ഡി​സി(​ജ​ന​റ​ല്‍) ജി.​സു​ധാ​ക​ര​ന്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.