താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ അ​യോ​ർ​ട്ടി​ക് സ്റ്റീ​നോ​സി​സി​നെ തു​ര​ത്തി പ​ട്ടം എ​സ്‌​യു​ടി
Saturday, January 23, 2021 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ​യ​ത്തി​ൽ നി​ന്നു പു​റ​ത്തേ​ക്കു ര​ക്ത​മൊ​ഴു​കു​ന്ന ഭാ​ഗ​ത്തെ അ​യോ​ർ​ട്ടി​ക് വാ​ൽ​വ് അ​ട​യു​ന്ന ഗു​രു​ത​ര രോ​ഗ​മാ​യ അ​യോ​ർ​ട്ടി​ക് സ്റ്റി​നോ​സി​സ് ബാ​ധി​ച്ച കൊ​ല്ലം ക​ട​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ അ​റു​പ​ത്തി​മൂ​ന്നു​കാ​ര​ന് പ​ട്ടം എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ അ​തി​നൂ​ത​ന താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി.

ഹൃ​ദ​യം തു​റ​ന്നു​ള്ള വാ​ൽ​വ് മാ​റ്റി​വ​യ്ക്ക​ലാ​ണ് സാ​ധാ​ര​ണ​യാ​യി ഈ ​രോ​ഗ​ത്തി​നു​ള്ള ചി​കി​ത്സ. എ​ന്നാ​ൽ രോ​ഗി​ക്ക് ഗു​രു​ത​ര​മാ​യ ക​ര​ൾ രോ​ഗ​വും ബാ​ധി​ച്ചി​ട്ടു​ള്ള​തി​നാ​ൽ അ​ന​സ്തീ​ഷ്യ​യും വാ​ൽ​വ് മാ​റ്റി വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യും അ​സാ​ധ്യ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് കേ​ര​ള​ത്തി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്രം ചെ​യ്തി​ട്ടു​ള്ള അ​തി​നൂ​ത​ന താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ ട്രാ​ൻ​സ്ക​ത്തീ​റ്റ​ർ അ​യോ​ർ​ട്ടി​ക് വാ​ൽ​വ് മാ​റ്റി​വ​യ്ക്ക​ലി​ലൂ​ടെ വാ​ൽ​വി​ലെ ത​ട​സം നീ​ക്കം ചെ​യ്യാ​ൻ പ​ട്ടം എ​സ് യു ​ടി ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​ജി.​കെ.​പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം തീ​രു​മാ​നി​ച്ച​ത്. ശാ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം ര​ണ്ടു ദി​വ​സ​ത്തെ ആ​ശു​പ​ത്രി വാ​സ​ത്തി​നു ശേ​ഷം രോ​ഗി ആ​ശു​പ​ത്രി വി​ട്ടു.​സീ​നി​യ​ർ ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​ജി.​കെ. പ്ര​വീ​ണി​നൊ​പ്പം കാ​ർ​ഡി​യോ​ള​ജി​സ്റ്റു​ക​ളാ​യ ഡോ. ​അ​നൂ​പ് കു​മാ​ർ, ഡോ. ​രാ​ജ​ല​ക്ഷ്മി, അ​ന​സ്തീ​ഷ്യോ​ള​ജി​സ്റ്റു​മാ​രാ​യ ഡോ. ​ആ​ഷ, ഡോ. ​പൂ​ജ, ഗ്യാ​സ്ട്രോ​എ​ന്‍റ​റോ​ള​ജി​സ്റ്റ് ഡോ. ​ജാ​ന​റ്റ് ഇ​ന്ദു റ​സാ​ലം എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.