വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ 25 മു​ത​ൽ
Saturday, January 23, 2021 11:33 PM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ 25 മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ബി. ​സ​ത്യ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ജ​സ്റ്റി​ൻ ജോ​സ്ആ​ദ്യ ഡോ​സ് സ്വി​ക​രി​ക്കും.

ഇ​ന്ന​ലെ ഡി​എം​ഒ​യു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന്ആ​ശു​പ​ത്രി​യി​ൽ ഇ​തി​നു വേ​ണ്ട ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. ആ​വ​ശ്യ​മു​ള്ള വാ​ക്സി​ൻ നാ​ളെ​യെ​ത്തി​ക്കു​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ, അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദ, ഹോ​മി​യോ,സി​ദ്ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ലെ​യും, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കാ​ണ് ആ​ദ്യ​ഘ​ട്ടം വ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്.

തു​ട​ർ​ന്ന് ആ​രോ​ഗ്യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ള്ള പോ​ലി​സ്, മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്കും, വാ​ക്സി​നേ​ഷ​ൻ ന​ൽ​കും, എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും തു​ട​ർ​ന്ന് വാ​ക്സി​നേ​ഷ​ൻ സം​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് ബി.​സ​ത്യ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.