ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണം: ആ​ർ​ട്ടീ​രി​യ മൂ​ന്നാം​ഘ​ട്ടം പു​രോ​ഗ​മി​ക്കു​ന്നു
Saturday, January 23, 2021 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ആ​ർ​ട്ടീ​രി​യ മൂ​ന്നാം​ഘ​ട്ടം പു​രോ​ഗ​മി​ക്കു​ന്നു. ത​ല​സ്ഥാ​ന ന​ഗ​ര സൗ​ന്ദ​ര്യ വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2015 ൽ ​ജി​ല്ലാ ക​ള​ക്ട​ർ ആ​യി​രു​ന്ന ബി​ജു​പ്ര​ഭാ​ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ർ​ട്ടീ​രി​യ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് നി​റം മ​ങ്ങു​ക​യും, പൊ​ട്ടി​പൊ​ളി​ഞ്ഞും പോ​യ പെ​യി​ന്‍റിം​ഗു​ക​ൾ വീ​ണ്ടും ക​ലാ​കാ​ര​ൻ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ർ നി​ർ​മി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.ക​ലാ​കാ​ര​ൻ​മാ​രാ​യ കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ, പ്ര​സ​ന്ന കു​മാ​ർ , മോ​ഹ​ന​ൻ നെ​ടു​മ​ങ്ങാ​ട്, വി​ന​യ​ൻ , ഷി​ബു ച​ന്ദ്, കെ.​ജി. സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രു​ടെ പെ​യി​ന്‍റിം​ഗു​ക​ൾ പൂ​ർ​ത്തി​യാ​യി.​കാ​ട്ടൂ​ർ നാ​രാ​യ​ണ​പി​ള്ള, പ്ര​ദീ​പ് പൂ​ത്തൂ​ർ , ശ്രീ​ലാ​ൽ , സു​നി​ൽ കോ​വ​ളം, റിം​സ​ൺ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളി​ലെ മി​നു​ക്ക് പ​ണി​ക​ൾ തു​ട​രു​ക​യാ​ണ്. വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ചെ​യ​ർ​മാ​നാ​യ പു​ന​രു​ദ്ധാ​ര​ണ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​വീ​ക​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

23 പെ​യി​ന്‍റിം​ഗു​ക​ൾ31 ന​കം പൂ​ർ​ത്തി​യാ​കും.