അ​വ​ശ്യവ​സ്തു​ക്ക​ള്‍​ക്ക് വി​ല​കൂ​ടാ​ത്ത​ത് ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ല്‍ കൊ​ണ്ട് : മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍
Monday, February 22, 2021 11:47 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ സം​സ്ഥാ​ന​ത്ത് അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​കൂ​ടാ​ത്ത​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ല്‍ കൊ​ണ്ടാ​ണെ​ന്ന് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍.
ഇ​ന്ധ​ന​വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​ല്‍ എ​ത്തി​യി​ട്ടും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം സം​സ്ഥാ​ന​ത്ത് ത​ട​യാ​ന്‍ സാ​ധി​ച്ച​ത് സ​ര്‍​ക്കാ​രി​ന്‍റെ നേ​ട്ട​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള ആ​ധു​നി​ക സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളും ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളും സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പൂ​വ​ച്ച​ല്‍, പ​ന്നി​യോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ച സ​പ്ലൈ​കോ​യു​ടെ മാ​വേ​ലി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പൂ​വ​ച്ച​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പൂ​വ​ച്ച​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​സ​ന​ല്‍​കു​മാ​റും പ​ന്നി​യോ​ട് ന​ട​ന്ന ച​ട​ങ്ങി​ല്‍ വാ​ര്‍​ഡ് മെ​മ്പ​ര്‍ സൗ​മ്യ ജോ​സും അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ​പ്ലൈ​കോ ജീ​വ​ന​ക്കാ​ര്‍, പൊ​തു​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.