സ്ഥാ​പ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക​വ​ർ​ച്ച : ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Monday, February 22, 2021 11:47 PM IST
പേ​രൂ​ർ​ക്ക​ട: വ​നി​ത​ക​ൾ ന​ട​ത്തി​വ​രു​ന്ന സ്ഥാ​പ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന കേ​സി​ലെ ര​ണ്ടു​പേ​രെ വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
വ​ള്ള​ക്ക​ട​വ് പ്രി​യ​ദ​ർ​ശി​നി ന​ഗ​ർ ഹ​സീ​ന മ​ൻ​സി​ലി​ൽ ഷ​ബീ​ർ അ​ലി (36), ലാ​ൽ മ​ൻ​സി​ലി​ൽ ലാ​ൽ ഖാ​ൻ (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ പാ​റ്റൂ​രി​ൽ സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന "വീ​ട്ടി​ലെ ഊ​ണ്' എ​ന്ന പാ​ഴ്സ​ൽ സ്ഥാ​പ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി 40,000 രൂ​പ​യും ഒ​രു പ​വ​ൻ സ്വ​ർ​ണ​വും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ചു.
സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​നോ​ജ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
വ​ഞ്ചി​യൂ​ർ സി​ഐ ര​ഗീ​ഷ് കു​മാ​ർ, എ​സ്ഐ പ്ര​ജീ​ഷ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ അ​ബ്ദു​ൽ ഷു​ക്കൂ​ർ, സീ​സ​ർ, അ​രു​ൺ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ണ​ക്കാ​ട് നി​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.