നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ ബ​ജ​റ്റ് ച​ർ​ച്ച പ്ര​ഹ​സ​ന​മാ​യി
Monday, February 22, 2021 11:49 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : പു​തു​താ​യി അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ഭ​ര​ണ​സ​മി​തി​യു​ടെ ആ​ദ്യ ബ​ജ​റ്റി​നെ​ക്കു​റി​ച്ച് ഇ​ന്ന​ലെ നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച പ്ര​ഹ​സ​ന​മാ​യി. യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ്, ബി​ജെ​പി അം​ഗ​ങ്ങ​ള്‍ പ​ര​സ്പ​രം പ​രി​ഹാ​സ മു​തി​ര്‍​ത്ത് സ​മ​യം ക​ള​ഞ്ഞു. സ്ഥ​ലം എം​എ​ല്‍​എ ക്ക് ​നേ​രെ ഒ​രു കൂ​ട്ട​ര്‍ വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി​യ​പ്പോ​ള്‍ മ​റു​പ​ക്ഷം എം​എ​ല്‍​എ യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വാ​നോ​ളം പു​ക​ഴ്ത്തി. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കെ​തി​രെ​യു​ള്ള മോ​ശ​മാ​യ പ​രാ​മ​ര്‍​ശം ബ‍​ജ​റ്റി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​റു​ടെ അ​ഭി​പ്രാ​യം ബി​ജെ​പി അം​ഗ​ങ്ങ​ള്‍ ഡ​സ്കി​ല​ടി​ച്ച് പി​ന്തു​ണ​ച്ചു. ബ​ജ​റ്റി​നെ ചി​ല ബി​ജെ​പി അം​ഗ​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ചു. 110,78,33,404 രൂ​പ വ​ര​വും 106,45,43,800 രൂ​പ ചെ​ല​വും 432,89,604 രൂ​പ നീ​ക്കി​യി​രു​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ‍​ജ​റ്റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രി​യ സു​രേ​ഷ് അ​വ​ത​രി​പ്പി​ച്ച​ത്. രാ​വി​ലെ പ​ത്ത​ര​യോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന ബ​ജ​റ്റ് ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ എ​ത്തി​യ​പ്പോ​ള്‍ വീ​ണ്ടും പ​ത്തു മി​നി​റ്റ് ക​ഴി​ഞ്ഞി​രു​ന്നു. പ​തി​നൊ​ന്നോ​ടെ യു​ഡി​എ​ഫി​ലെ അ​ഡ്വ. എ​ല്‍.​എ​സ് ഷീ​ല ച​ര്‍​ച്ച​യ്ക്ക് ആ​രം​ഭം കു​റി​ച്ചു.