നി​റു​ത്തി​യി​ട്ടി​രു​ന്ന കാ​ർ പെ​യി​ന്‍റ​ടി​ച്ച് വി​കൃ​ത​മാ​ക്കി
Monday, February 22, 2021 11:49 PM IST
വി​ഴി​ഞ്ഞം: വീ​ടി​ന് സ​മീ​പം നി​റു​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ക​റു​ത്ത പെ​യി​ന്‍റ​ടി​ച്ച​താ​യി പ​രാ​തി വി​ഴി​ഞ്ഞം സ്വ​ദേ​ശി ഷ​റ​ഫു​ദീ​ന്‍റെ കാ​റി​ൽ സ്പ്രേ ​പെ​യി​ന്‍റ​ടി​ച്ച് വി​കൃ​ത​മാ​ക്കി​യ​ത്. ടൂ​റി​സ്റ്റ് ര​ജി​സ്ടേ​ഷ​നു​ള്ള വെ​ള്ള നി​റ​മു​ള്ള കാ​റി​ന്‍റെ ഗ്ലാ​സ് ഒ​ഴി​കെ​യു​ള്ള ഭാ​ഗ​ത്തെ​ല്ലാം ക​റു​ത്ത​പെ​യി​ന്‍റ് സ്പ്രേ ​ചെ​യ്ത നി​ല​യി​ലാ​ണ്. വ​ഴി​ഞ്ഞം ടൗ​ൺ​ഷി​പ്പി​ലെ വീ​ടി​ന് സ​മീ​പ​ത്തെ ജീ​ലാ​നി ഗ്രൗ​ണ്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ നി​റു​ത്തി​യി​ട്ടി​രു​ന്ന കാ​റാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ പെ​യി​ന്‍റി​ടി​ച്ച് വി​കൃ​ത​മാ​ക്കി​യ​ത്. കാ​ർ ഉ​ട​മ വി​ഴി​ഞ്ഞം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.