ക​ഴ​ക്കൂ​ട്ടം-​അ​ടൂ​ർ സു​ര​ക്ഷി​ത ഇ​ട​നാ​ഴി : പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് വാ​ഹ​ന​ങ്ങ​ൾ ന​ൽ​കി
Tuesday, February 23, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം മു​ത​ൽ അ​ടൂ​ർ വ​രെ​യു​ള്ള സം​സ്ഥാ​ന​പാ​ത​യി​ൽവാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​ച്ച് സു​ര​ക്ഷി​ത ഇ​ട​നാ​ഴി​യാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് പ്രോ​ജ​ക്ട്(​കെ​എ​സ്ടി​പി) പോ​ലീ​സി​ന് പ​ത്തു വാ​ഹ​ന​ങ്ങ​ൾ കൈ​മാ​റി.
പ​ദ്ധ​തി​പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന പോ​ത്ത​ൻ​കോ​ട്, വെ​ഞ്ഞാ​റ​മൂ​ട്, കി​ളി​മാ​നൂ​ർ, ച​ട​യ​മം​ഗ​ലം, പു​ത്തൂ​ർ, ഏ​നാ​ത്ത് എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് ആ​റ് മ​ഹീ​ന്ദ്ര മ​രാ​സോ കാ​റു​ക​ളും ക​ഴ​ക്കൂ​ട്ടം, കി​ളി​മാ​നൂ​ർ, കൊ​ട്ടാ​ര​ക്ക​ര, അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് നാ​ല് ബു​ള്ള​റ്റു​ക​ളു​മാ​ണ് അ​നു​വ​ദി​ച്ച​ത്. ട്രാ​ഫി​ക്കോ​ണ്‍, ഫ്ല​ഡ് ‌ലൈ​റ്റ് തു​ട​ങ്ങി​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും ബ്രീ​ത്ത് ആ​ൽ​ക്കോ​മീ​റ്റ​ർ, ഹാ​ൻ​ഡ്ഹെ​ൽ​ഡ് റേ​ഡി​യോ, ബോ​ഡി കാ​മ​റ, ലേ​സ​ർ​സ്പീ​ഡ് വീ​ഡി​യോ കാ​മ​റ തു​ട​ങ്ങി റോ​ഡ​രി​കി​ലെ ഡ്യൂ​ട്ടി​യ്ക്ക് ആ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും കൈ​മാ​റി.
സം​സ്ഥാ​ന​പാ​ത​യി​ലെ ഈ ​പ്ര​ദേ​ശ​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​ച്ച് മാ​തൃ​കാ​പാ​ത​യാ​യി മാ​റ്റു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന​ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും മ​ര​ണ​വും വ​ർ​ധി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ട്രാ​ൻ​സ്പോ​ർ​ട്ട് റി​സ​ർ​ച്ച് ല​ബോ​റ​ട്ട​റി (ടി​ആ​ർ​എ​ൽ) ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ റോ​ഡ​രി​കി​ലെ പോ​ലീ​സ് സാ​ന്നി​ധ്യം അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ത​ല​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ട്രാ​ൻ​സ്പോ​ർ​ട്ട് റി​സ​ർ​ച്ച് ല​ബോ​റ​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സം​സ്ഥാ​ന​പാ​ത​യി​ൽ ഡ്യൂ​ട്ടി​യ്ക്കാ​യി നി​യോ​ഗി​ക്കു​ക. മോ​ട്ടോ​ർ​വൈ​ഹി​ക്കി​ൾ, പൊ​തു​മ​രാ​മ​ത്ത് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​വും പ​ദ്ധ​തി​യ്ക്കു​ണ്ട്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം ട്രാ​ഫി​ക് വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ നി​ർ​വ​ഹി​ക്കും. പ​ദ്ധ​തി​പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം സി​റ്റി, റൂ​റ​ൽ, കൊ​ല്ലം റൂ​റ​ൽ, പ​ത്ത​നം​തി​ട്ട എ​ന്നീ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ത​ല​ത്തി​ൽ പ​ദ്ധ​തി ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല.