കെ​എ​സ്ആ​ർ​ടി​സി​ സ​മ​രം: യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ൽ
Tuesday, February 23, 2021 11:40 PM IST
വെ​ഞ്ഞാ​റ​മൂ​ട്: കെ​എ​സ്ആ​ർ​ടി​സി​യി​ലെ പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ സ​മ​ര​ത്തെ തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് വെ​മ്പാ​യം ക​ല്ല​റ മേ​ഖ​ല​ക​ളി​ൽ യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. പ​ര​മാ​വ​ധി ബ​സു​ക​ൾ ഓ​ടി​ക്കു​മെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും സ​ർ​വീ​സു​ക​ൾ പ​ല​തും മു​ട​ങ്ങി.​വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ​യി​ൽ നി​ന്നു ഒ​ന്പ​തു സ​ർ​വീ​സു​ക​ൾ ന​ട​ത്തി.​മെ​ക്കാ​നി​ക്ക് സ്റ്റാ​ഫ് യൂ​ണി​യ​നും പ​ണി​മു​ട​ക്കി​ൽ പ​ങ്കു ചേ​ർ​ന്നി​രു​ന്നു.

വി​ഴി​ഞ്ഞം: കെ​എ​സ്ആ​ർ​ടി​സി​യി​ലെ പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ ഇ​ന്ന​ലെ ന​ട​ത്തി​യ പ​ണി​മു​ട​ക്ക് തീ​ര​ദേ​ശ​മേ​ഖ​ല​യെ ദു​രി​ത​ത്തി​ലാ​ക്കി. പൂ​വാ​റി​ൽ നി​ന്നും മൂ​ന്നു സ​ർ​വീ​സു​ക​ളാ​ണ് ഇ​ന്ന​ലെ ന​ട​ത്തി​യ​ത്. ഊ​ര​മ്പ് - ക​ളി​യി​ക്കാ​വി​ള, അ​രു​മാ​നൂ​ർ വ​ഴി നെ​യ്യാ​റ്റി​ൻ​ക​ര -കാ​ട്ടാ​ക്ക​ട സ​ർ​വീ​സ് പൂ​ർ​ണ​മാ​യും നി​റു​ത്തി​വ​ച്ചു.​ബി​എം​എ​സ്, ടി​ഡി​എ​ഫ് എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ് സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

വെ​ള്ള​റ​ട: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ഇ​ന്ന​ലെ ന​ട​ത്തി​യ പ​ണി​മു​ട​ക്കി​ൽ വെ​ള്ള​റ​ട​യി​ൽ പൂ​ർ​ണം. സ​മ​ര​ക്കാ​ർ ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു.​സ​മ​ര​ത്തി​ന് ജി.​എ​സ്. സ​ന​ല്‍ കു​മാ​ര്‍,ജി. ​അ​നി​ല്‍​കു​മാ​ര്‍,എ​സ്. ക്രി​സ്തു​ദാ​സ്,സി.​വി​നു​കു​മാ​ര്‍,വൈ. ​റെ​ജി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ സ​മാ​ന്ത​ര​സ​ർ​വീ​സു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​യി

ക​ണി​യാ​പു​രം: ക​ണി​യാ​പു​രം ഡി​പ്പോ​യി​ൽ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങാ​ൻ അ​ധി​കൃ​ത​ർശ്ര​മി​ച്ച​ത് വാ​ക്കേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ചു.​ഡി​പ്പോ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മം​ഗ​ല​പു​രം എ​സ്ഐ ജ്യോ​തി സു​ധാ​ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സെ​ത്തി ജീ​വ​ന​ക്കാ​രു​മാ​യും ഡി​പ്പോ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ബ​സ് സ​ർ​വീ​സു​ക​ൾ ത​ട​യു​ക​യാ​ണെ​ങ്കി​ൽ ജീ​വ​ന​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു മാ​റ്റു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഡി​പ്പോ​യി​ൽ​നി​ന്നും മൂ​ന്നു ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു. 23 സ​ർ​വീ​സു​ക​ളി​ൽ മൂ​ന്നെ​ണ്ണം മാ​ത്ര​മാ​ണ് ഇ​ന്ന​ലെ സ​ർ​വീ​സ് ന​ട​ത്തി​യ​ത്.