സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​നം : മ​ന്ത്രി എ.​കെ. ബാ​ല​ന്‍
Tuesday, February 23, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് മ​ന്ത്രി എ.​കെ ബാ​ല​ന്‍. വ​ര്‍​ക്ക​ല മു​ട്ട​പ്പ​ലം ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യു​ടെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഐ​ടി​ഐ​ക​ള്‍ അ​ട​ക്ക​മു​ള്ള സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. 16 ഐ​ടി​ഐ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ര്‍​മാ​ണം ഇ​തി​ന​കം ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ഏ​ഴു കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ടം പൂ​ർ​ത്തി​യാ​യാ​ൽ ഏ​ഴു പു​തി​യ ട്രേ​ഡു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​ച​ട​ങ്ങി​ല്‍ വി. ​ജോ​യി എം ​എ​ല്‍ എ ​അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച് ശി​ലാ​ഫ​ല​ക​ത്തി​ന്‍റെ അ​നാ​ച്ഛാ​ദ​നം നി​ർ​വ​ഹി​ച്ചു.പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​സ്. അം​ബി​ക, ഐ​ടി​ഐ ട്രെ​യി​നിം​ഗ് സൂ​പ്ര​ണ്ട് ആ​ന്‍​ഡ് പ്രി​ന്‍​സി​പ്പ​ല്‍ ലി​ജി, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.