പെ​രു​ന്പ​ട​വം ശ്രീ​ധ​ര​നെ കോ​ണ്‍​ഗ്ര​സ് ആ​ദ​രി​ച്ചു
Wednesday, February 24, 2021 11:35 PM IST
തി​രു​വ​ന​ന്ത​പു​രം : അ​ഖി​ലേ​ന്ത്യാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ്ര​തി​ഭാ​ദ​രം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നോ​വ​ലി​സ്റ്റും സാ​ഹി​ത്യ അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നു​മാ​യ പെ​രു​ന്പ​ട​വം ശ്രീ​ധ​ര​നെ ആ​ദ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എഐസി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ പെ​രു​ന്പ​ട​വ​ത്തെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ഉ​പ​ഹാ​രം നൽകി. എ ​ഐ സി ​സി സെ​ക്ര​ട്ട​റി പി. ​വി​ശ്വ​നാ​ഥ​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണ​ക്കാ​ട് സു​രേ​ഷ്, മ​ല​യി​ൻ​കീ​ഴ് വേ​ണു​ഗോ​പാ​ൽ, പ്ര​തി​ഭാ​ദ​രം കെ ​പി സി ​സി കോ -​ഓ​ർ​ഡി​നേ​റ്റ​ർ എം.​എ. ഷ​ഹ​നാ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.