ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തും; മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍
Wednesday, February 24, 2021 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍. ബാ​ര്‍​ട്ട​ണ്‍ ഹി​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ നി​ര്‍​മി​ക്കു​ന്ന പു​തി​യ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​ട​ക്ക​മു​ള്ള ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന​തി​നാ​യി 3,000 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്. 225 ഓ​ളം ന്യൂ​ജ​ന്‍ കോ​ഴ്സു​ക​ളും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ പു​തു​താ​യി ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.​യോ​ഗ​ത്തി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ച​ട​ങ്ങി​ല്‍ വി.​കെ. പ്ര​ശാ​ന്ത് എം​എ​ല്‍​എ,കു​ന്നു​കു​ഴി വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ മേ​രി പു​ഷ്പം, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ടി.​പി.​ബൈ​ജു ഭാ​യ് , പ്രി​ന്‍​സി​പ്പ​ൽ എ​ന്‍. വി​ജ​യ​കു​മാ​ര്‍, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.