അ​റി​യി​പ്പ് ല​ഭി​ച്ച​വ​ർ ഉ​ട​ൻ വാ​ക്സി​ന്‍ സ്വീ​ക​രി​ക്ക​ണം
Thursday, February 25, 2021 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യി​ട്ടു​ള്ള​താ​യി അ​റി​യി​പ്പു ല​ഭി​ച്ചി​ട്ടു​ള്ള മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍, പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ ജി​ല്ല​യി​ലെ ഏ​തെ​ങ്കി​ലും വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലെ​ത്തി ഉ​ട​ൻ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​എ​സ് ഷി​നു അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വേ​ണ​മെ​ന്നു​ള്ള​വ​ർ 0471 2477088 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഓ​ഫീ​സ​ർ അ​റി​യി​ച്ചു.