കോ​വി​ഡ് സ്‌​പെ​ഷൽ വാ​ക്‌​സി​നേ​ഷ​ൻ വ​ൻ വി​ജ​യം; ഒ​റ്റ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് 526 പേ​ർ​ക്കു വാ​ക്‌​സി​ൻ ന​ൽ​കി
Thursday, February 25, 2021 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ടു കൂ​ടു​ത​ൽ പേ​ർ​ക്കു കോ​വി​ഡ് വാ​ക്‌​സി​ൻ ന​ൽ​കു​ന്ന​തി​നു ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പും ചേ​ർ​ന്നു ജി​മ്മി ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കോ​വി​ഡ് സ്‌​പെ​ഷ​ൽ വാ​ക്‌​സി​നേ​ഷ​ൻ പ​ദ്ധ​തി വ​ൻ വി​ജ​യം.

ഒ​രു കേ​ന്ദ്ര​ത്തി​ൽ പ​ര​മാ​വ​ധി പേ​ർ​ക്കു വാ​ക്‌​സി​ൻ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​യി​ൽ ഇ​ന്ന​ലെ മാ​ത്രം 526 പേ​ർ വാ​ക്‌​സി​നെ​ടു​ത്തു. കോ​വി​ഡ് മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്കാ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ്‌​പെ​ഷ​ൽ വാ​ക്‌​സി​നേ​ഷ​ൻ പൈ​ല​റ്റ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പു​തി​യ ഉ​ദ്യ​മ​മാ​യ 'ട്രി​വാ​ൻ​ഡ്രം എ​ഹെ​ഡി'​ന്‍റെ ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ പ​ദ്ധ​തി​യാ​ണി​ത്.

ഒ​രൊ​റ്റ കേ​ന്ദ്ര​ത്തി​ൽ ഒ​രു ദി​വ​സം ഇ​ത്ര​യ​ധി​കം പേ​ർ​ക്കു കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തു സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​മാ​ണെ​ന്നു പ​ദ്ധ​തി​ക്കു ചു​ക്കാ​ൻ​പി​ടി​ക്കു​ന്ന ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്‌​ജ്യോ​ത് ഖോ​സ പ​റ​ഞ്ഞു. മി​ക​ച്ച​തും സ​മ​യ​ബ​ന്ധി​ത​വു​മാ​യ ആ​സൂ​ത്ര​ണ​മാ​ണ് ഇ​തി​നു വേ​ണ്ടി​വ​ന്ന​ത്. വാ​ക്സി​നേ​ഷ​ൻ വി​ജ​യ​ക​ര​മാ​ക്കാ​ൻ ഒ​പ്പം​നി​ന്ന ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​യും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രേ​യും ക​ള​ക്ട​ർ അ​ഭി​ന​ന്ദി​ച്ചു.

വേ​ഗ​ത്തി​ലും സു​ഗ​മ​മാ​യും വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് അ​ഞ്ചു ബൂ​ത്തു​ക​ളാ​ണ് ജി​മ്മി ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​ത്. ഒ​ബ്സ​ർ​വേ​ഷ​ൻ റൂം, ​ആം​ബു​ല​ൻ​സ് സൗ​ക​ര്യം എ​ന്നി​വ​യും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത റ​വ​ന്യു വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, പോ​ലീ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ സേ​നാം​ഗ​ങ്ങ​ൾ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, സി.​ആ​ർ.​പി.​എ​ഫ് സേ​നാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്കാ​ണ് ഇ​ന്ന​ലെ വാ​ക്സി​ൻ ന​ൽ​കി​യ​ത്.