വീ​ട്ടു​ന​മ്പ​രു​ക​ൾ ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Thursday, February 25, 2021 11:54 PM IST
വി​ഴി​ഞ്ഞം: കോ​ട്ടു​കാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തീ​ര​ദേ​ശ​മാ​യ അ​ടി​മ​ല​ത്തു​റ, അ​മ്പ​ല​ത്തു​മൂ​ല വാ​ർ​ഡു​ക​ളി​ലെ വീ​ടു​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് വീ​ട്ടു​ന​മ്പ​രു​ക​ൾ ന​ൽ​കാ​ത്ത​തി​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ അ​ടി​മ​ല​ത്തു​റ ശാ​ഖാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി. ​യേ​ശു​ദാ​സ്, സെ​ക്ര​ട്ട​റി വി. ​ജോ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. തീ​ര​ദേ​ശ ഗ്രാ​മ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​വ​ന​ങ്ങ​ൾ​ക്ക് തീ​ര​ത്തു നി​ന്നും 50 മീ​റ്റ​ർ ക​ഴി​ഞ്ഞാ​ൽ വീ​ട്ടു​ന​മ്പ​ർ ന​ൽ​കു​ന്ന​തി​ൽ ത​ട​സം ഇ​ല്ലെ​ന്നി​രി​ക്കെ കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ 256 ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് വെ​ള്ള​വും വെ​ളി​ച്ച​വു​മി​ല്ലാ​തെ ക​ഴി​യു​ന്ന​ത്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി അ​ടി​മ​ല​ത്തു​റ ക്രി​സ്തു​ദാ​സ് പ​റ​ഞ്ഞു.