പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ്കൂട്ടർ യാത്രക്കാരന് പ​രി​ക്ക്
Thursday, February 25, 2021 11:55 PM IST
വി​തു​ര : വി​തു​ര​യി​ൽ പ​ന്നി​യു​ടെ ആ​ക്ര​മ​ണം തു​ട​ർ​ക്ക​ഥ. കാ​ര​യ്ക്കാ​ൻ​തോ​ട് കി​ഴ​ക്കും​ക​ര​വീ​ട്ടി​ൽ കെ.​രാ​ജേ​ന്ദ്ര​നാണ് പന്നിയുടെ ആക്രമ ണത്തിൽ പരിക്കേറ്റത്.

പ​റ​ണ്ടോ​ട്ടേക്കുപോ​കു​ന്ന വ​ഴി​യി​ൽ ചെ​ട്ടി​യാം​പാ​റ വ​ച്ചു സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ൽ പ​ന്നി വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ വ​ല​ത് കൈ​ക്കും വ​ല​തു കാ​ലി​നും മു​റി​വേ​റ്റു. ഇ​ദ്ദേ​ഹം ആ​ര്യ​നാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഒ​രു മാ​സ​ത്തി​ന​കം ഇ​തു പാ​ലോ​ട്‌ -വി​തു​ര മേ​ഖ​ല​യി​ലെ അ​ഞ്ചാ​മ​ത്തെ പ​ന്നി ആ​ക്ര​മ​ണ​മാ​ണ്. ഇ​തി​ൽ ഒ​രാ​ൾ മ​രി​ച്ചു.