എം.​വി​ൻ​വെ​ന്‍റ് എം​എ​ൽ​എ​യു​ടെ സ​ത്യഗ്ര​ഹം നാ​ളെ
Thursday, February 25, 2021 11:55 PM IST
വി​ഴി​ഞ്ഞം: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക്ക് വ​ഴി തു​റ​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും, ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന ക​രാ​ർ ന​ൽ​കി​യ​തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക, ഫി​ഷ​റീ​സ് മ​ന്ത്രി ജെ.​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ രാ​ജി വ​യ്ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും കോ​വ​ളം എം​എ​ൽ​എ എം.​വി​ൻ​സെ​ന്‍റ് നാ​ളെ വി​ഴി​ഞ്ഞം ക​ട​പ്പു​റ​ത്ത് സ​ത്യാ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കും.

രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന സ​ത്യ​ഗ്ര​ഹം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ‌​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​വ​രെ ന​ട​ത്തു​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​ൽ വി​വി​ധ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ​ങ്കെ​ടു​ക്കും.